scorecardresearch

കോഴിക്കോട് വസ്ത്രവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം; തീ നിയന്ത്രണ വിധേയമാക്കി

നാലുനില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്

നാലുനില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്

author-image
WebDesk
New Update
Jayalakshmi Fire Accident

ചിത്രം: സ്ക്രീൻഗ്രാബ്

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ തീപിടിത്തം. പാളയം-കല്ലായി റോഡിലുള്ള ജയലക്ഷ്മി സിൽക്സിലാണ് തീപിടിത്തം ഉണ്ടായത്. മണിക്കൂറുകൾ നീണ്ട തീവ്ര ശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. അഗ്നിശമനസേനയുടെ അഞ്ചോളം യൂണിറ്റുകളും എയർപോർട്ടിൽ നിന്നുള്ള അഗ്നിശമന യൂണിറ്റും സ്ഥലത്തെത്തിയിരുന്നു. നാലുനില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. മുകൾ നിലകളിലേക്കും തീ പടരുകയായിരുന്നു.

Advertisment

Also Read: സംസ്ഥാനത്ത് ബാറുകൾ ഇനി രാത്രി 12 വരെ? പ്രവർത്തന സമയം കൂട്ടാൻ നീക്കം

ബീച്ച്, വെള്ളിമാടുകുന്ന്, മീഞ്ചന്ത സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമനസേനാ സംഘങ്ങൾ തീയണയ്ക്കാനെത്തിയിരുന്നു. കെട്ടിടത്തിലുണ്ടായിരുന്നു ആളുകളെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ച ശേഷമാണ് തീഅണച്ചത്. ജീവനക്കാരോ സ്ഥാപനത്തിലെത്തിയ മറ്റാളുകളോ കെട്ടിടത്തിൽ കുടുങ്ങിയിട്ടില്ലാ എന്നാണ് പ്രഥമിക നിഗമനം.

Advertisment

Also Read: തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരച്ചടി; ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി കോടതി

ചൊവ്വാഴ്ച വൈകിട്ട് 6.10 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ജീവനക്കാരെയെല്ലാം പുറത്തിറക്കിയിരുന്നു. മൂന്നു വർഷം മുൻപും ഇതേ സ്ഥാപനത്തിൽ തീപിടിത്തമുണ്ടായിരുന്നു. അന്ന് വലിയ നാശനഷ്ടങ്ങളായിരുന്നു ഉണ്ടായിരുന്നത്.

Read More: സർക്കാരിന് തിരിച്ചടി, നവ കേരള സര്‍വ്വേ ഹൈക്കോടതി റദ്ദാക്കി

Fire Accident Kozhikode

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: