തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങി സർക്കാർ.
നയതന്ത്ര ഫയലുകൾ കത്തിച്ചെന്ന് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
‘നയതന്ത്രഫലയലുകള് കത്തിക്കാന്‍ മുഖ്യമന്ത്രി ആസൂത്രണം ചെയ്യുകയും ചീഫ് സെക്രട്ടറി നടപ്പാക്കുകയും ചെയ്തു’ എന്ന വിധേന വാര്‍ത്ത നല്കിയ രണ്ടു ദിനപത്രങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് സർക്കാർ നീക്കം. ഇതിനായി നിയമോപദേശം തേടും.
Read Also: കാർഷിക ബില്ലിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലേക്ക്
പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകാനും ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിൽ ധാരണയായി. സിആര്‍പിസി 199 (2) വകുപ്പ് പ്രകാരമാണ് നടപടി.
സെക്രട്ടറിയേറ്റിലെ പൊതുവിതരണ വിഭാഗത്തിലെ പൊളിറ്റിക്കൽ വിഭാഗത്തിലുണ്ടായ തീപിടിത്തം ആസൂത്രിതമാണെന്നും സുപ്രധാന രേഖകൾ നശിപ്പിച്ചിട്ടുണ്ടെന്നും ചില മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, സുപ്രധാന രേഖകൾ ഒന്നും നശിച്ചിട്ടില്ലെന്നായിരുന്നു സർക്കാർ വിശദീകരണം. ചില പത്രങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും തീപിടിത്തം ആസൂത്രിതമാണെന്ന് വാർത്തയുണ്ടായിരുന്നു.
അതേസമയം, തീപിടിത്തം ഷോർട് സർക്യൂട്ട് മൂലമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുളള ആസൂത്രിത തീപിടുത്തമെന്ന് രാഷ്ട്രീയ ആരോപണം ഉയര്‍ന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ രണ്ട് സംഘങ്ങളെ സംഭവം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്.
Read Also: മന്ത്രി വി.എസ്.സുനിൽകുമാറിനു കോവിഡ്-19 സ്ഥിരീകരിച്ചു
സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിൽ പ്രധാനപ്പെട്ട ഫയലുകൾ നശിച്ചിട്ടില്ലെന്ന് പൊതുഭരണവകുപ്പ് അഡീ.സെക്രട്ടറി പി.ഹണി പറഞ്ഞിരുന്നു. “റസ്റ്റ് ഹൗസ് ബുക്കിങ്ങുമായി ബന്ധപ്പെട്ട ചില ഫയലുകൾ മാത്രമാണ് ഭാഗികമായി കത്തിനശിച്ചത്. സുപ്രധാന ഫയലുകളെല്ലാം ഇ-ഫയൽ രൂപത്തിലാണ്. കംപ്യൂട്ടർ കത്തിനശിച്ചാൽ പോലും അത്തരം ഫയലുകൾ തിരിച്ചെടുക്കാനുള്ള സംവിധാനമുണ്ട്. ഷോർട്ട് സർക്യൂട്ട് മൂലം ഇതിനു മുൻപും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്,” തീപിടിത്തമുണ്ടായതിനു പിന്നാലെ അഡീ.സെക്രട്ടറി ഹണി പ്രതികരിച്ചിരുന്നു.