കേരളത്തിലെ പുരാതന ക്ഷേത്രങ്ങളില്‍ ഒന്നായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ തീപിടുത്തം. ആളപായമില്ല എന്നാണ് ഇപ്പോള്‍ കിട്ടുന്ന റിപ്പോര്‍ട്ടുകള്‍. വടക്കേ നട പൂര്‍ണ്ണമായും കത്തി എന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്.

വൈകീട്ട് ക്ഷേത്രത്തിൽ ചുറ്റുവിളക്ക് നടന്നിരുന്നു. ഇതിൽ നിന്നുമാവാം തീപടർന്നതെന്നാണ് നിഗമനം. ക്ഷേത്രത്തിന്റെ വടക്കു ഭാഗത്താണ് തീപിടുത്തമുണ്ടായത്. മേൽക്കൂരയിലേക്ക് തീപടർന്നതിനെ തുടർന്ന് മേൽക്കൂര തകർന്ന് വീണു കൊണ്ടിരിക്കുകയാണ്. നാട്ടുകാരുടെയും ദേവസ്വം ജീവനക്കാരുടെയും നേതൃത്വത്തിൽ തീ അണയ്ക്കുവാനുള്ള ശ്രമം തുടരുന്നു. 8.30 ഓടുകൂടിയാണ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കുന്നതിനുള്ള ശ്രമം തുടരുന്നു.

വടക്കാഞ്ചേരി, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, വടക്കഞ്ചേരി, എന്നിവിടങ്ങളിലെ അഗ്നിശമന സേന പ്രവര്‍ത്തകര്‍ എത്തി തീയണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ