scorecardresearch

Latest News

കൊച്ചി സ്മാർട്ട് സിറ്റിയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം

30ഓളം നിലകളുള്ള കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീപിടിത്തം. തീ നിയന്ത്രണ വിധേയമായിട്ടില്ലെന്ന് അഗ്നിരക്ഷാ സേന

കൊച്ചി: കാക്കനാട് ഇടച്ചിറയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം. കൊച്ചി സ്മാർട്ട് സിറ്റിയുടെ ഭാഗമായ 30ഓളം നിലകളുള്ള കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീപിടിത്തമുണ്ടായത്. സ്മാർട്ട് സിറ്റിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നാണിത്.

ചൊവ്വാഴ്ച രാത്രി വൈകിയായിരുന്നു കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് തീ പടരാൻ ആരംഭിച്ചതെന്ന് സമീപവാസികൾ പറഞ്ഞു. വിവിധ ഫയർസ്​റ്റേഷനുകളിൽനിന്നുള്ള അഗ്നിരക്ഷാ സേന യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

Read More | ഷാർജയിൽ ബഹുനില കെട്ടിടത്തിൽ തീപ്പിടിത്തം

ഏലൂർ, തൃക്കാക്കര, തൃപ്പൂണിത്തുറ യൂണിറ്റുകളിൽ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങളാണ് സ്ഥലത്തെത്തിയത്. അഗ്നിബാധ ഇതുവരെയും നിയന്ത്രണ വിധേയമായിട്ടില്ല.

ലോക്ക്ഡൗണ്‍ മൂലം നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരുന്ന കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം ജോലികള്‍ പുനരാരംഭിച്ചിരുന്നു. ഇതിനിടയിലാണ് തീപിടിത്തമുണ്ടായത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Fire breaks out at kochi smart city building