Latest News
ആഷിഖിന്റെ ഗോളും ഓൺഗോളും, 1-1ന് സമനിലയിൽ ബ്ലാസ്റ്റേഴ്സ്- ബെംഗുലൂരു മത്സരം

എടയാർ വ്യാവസായ മേഖലയിൽ വൻ തീപിടിത്തം

മുപ്പതിലധികം ഫയർ ഫോഴ്സ് യൂണിറ്റുകൾ മൂന്ന് മണിക്കൂറെടുത്താണ് തീ പൂർണമായും അണച്ചത്

കൊച്ചി: എടയാർ വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം. പെയിന്റ് ഉത്പന്നങ്ങൾ നിർമിക്കുന്ന കമ്പനികളിലും റബ്ബർ റീസൈക്ലിങ് യൂണിറ്റിലുമാണ് തീപിടിച്ചത്. മുപ്പതിലധികം ഫയർഫോഴ്സ് യൂണിറ്റുകൾ മൂന്ന് മണിക്കൂറെടുത്താണ് തീ പൂർണമായും അണച്ചത്.

ഓറിയോന്‍ എന്ന കമ്പനിക്കാണ് ആദ്യം തീ പിടിച്ചത്. തീ പടരുന്നത് ശ്രദ്ധയില്‍പെട്ട തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എന്നാൽ ജനറൽ കെമിക്കൽസ്, ശ്രീകോവിൽ റബർ കമ്പനി, സി.ജി. ലൂബ്രിക്കന്റ്സ് എന്നീ സ്ഥാപനങ്ങളിലേക്കും തീ പടരുകയായിരുന്നു. ഇടിമിന്നലാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.

Also Read: ഓപ്പറേഷൻ സ്ക്രീൻ: ഫിലിം ഒട്ടച്ചതും കർട്ടനിട്ട വാഹനങ്ങളും കുടുങ്ങും

കമ്പനികളില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും അഗ്‌നിക്ക് ഇരയായി. സമീപത്തെ ഓയില്‍ കമ്പനിയിലേക്ക് തീ പടരുന്നത് തടയാനായതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനായി. അട്ടിമറിയുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്നും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ബിനാനിപുരം എസ്ഐ പറഞ്ഞു. പൊലീസിന്റെ നിര്‍ദേശപ്രകാരം ഫൊറന്‍സിക് വിഭാഗവും കെഎസ്ഇബി അധികൃതരുമെത്തി പരിശോധന നടത്തി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Fire breakout in edayar industrial area

Next Story
Kerala Xmas New Year Bumper BR 77 Lottery Highlights: ക്രിസ്മസ്-പുതുവത്സര ബംപർ; ഒന്നാം സമ്മാനം തിരുവനന്തപുരത്തു വിറ്റ ടിക്കറ്റിന്kerala lottery result, Xmas New Year Bumper 2020, Xmas New Year Bumper 2020 price, Kerala Xmas New Year Bumper BR 77 Lottery, Xmas New Year Bumper 2020 results, Xmas New Year Bumper 2020, Xmas New Year Bumper 2020 rate, Xmas Bumper 2020, New Year Bumper 2020, Xmas New Year Bumper 2020 lottery draw date, Xmas New Year Bumper 2020 result, Xmas New Year Bumper lottery result 2020, Kerala Xmas New Year Bumperr 2020, Xmas New Year Bumper 2020 lottery, Xmas New Year Bumper 2020, kerala Xmas New Year Bumper 2020 result, kerala Xmas Bumper 2020, kerala lottery Xmas New Year bumper 2020, kerala lottery results Xmas New Year bumper 2020, Xmas New Year result, ക്രിസ്മസ് ന്യൂ ഇയർ ബമ്പര്‍ ലോട്ടറി, ക്രിസ്മസ് ന്യൂ ഇയർ ബമ്പര്‍ നറുക്കെടുപ്പ്, ക്രിസ്മസ് ന്യൂ ഇയർ ബമ്പര്‍ 2020, ക്രിസ്മസ് ന്യൂ ഇയർ ബമ്പര്‍ 2020 result, ക്രിസ്മസ് ന്യൂ ഇയർ ബമ്പര്‍ result, ക്രിസ്മസ് ന്യൂ ഇയർ ബംപര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express