തിരുവനന്തപുരം: മലബാർ എക്സ്പ്രസിലെ ലഗ്ഗേജ് വാനിൽ തീപിടിത്തം. യാത്രക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം വൻദുരന്തം ഒഴിവായി. തീ ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി തീയണയ്ക്കുകയായിരുന്നു. രാവിലെ 7.45 ഓടുകൂടി ഇടവ സ്റ്റേഷനടുത്താണ് സംഭവം. മംഗലാപുരം – തിരുവനന്തപുരം മലബാർ എക്സ്പ്രസിലാണ് തീപിടിത്തമുണ്ടായത്.
Also Read: എടയാർ വ്യാവസായ മേഖലയിൽ വൻതീപിടിത്തം
പുക ഉയരുന്നത് കണ്ട യാത്രക്കാരൻ ചങ്ങല വലിച്ച് റെയിൽവേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ആദ്യം ഓടിയെത്തിയ നാട്ടുകാരാണ് തീയണയ്ക്കാൻ ശ്രമം നടത്തിയത്. പിന്നാലെ അഗ്നിശമന സേനയും സ്ഥലത്തെത്തി. അരമണിക്കൂറിനുള്ളില്‍ തീയണക്കാന്‍ കഴിഞ്ഞു. അഗ്നിബാധയുണ്ടായ ബോഗിയുമായി ട്രെയിൻ തുടർയാത്ര ആരംഭിച്ചു.
Also Read: ഓപ്പറേഷൻ സ്ക്രീൻ: ഫിലിം ഒട്ടിച്ചതും കർട്ടനിട്ട വാഹനങ്ങളും കുടുങ്ങും
തീപിടിച്ച ബോഗി മറ്റ് കോച്ചുകളില്‍ നിന്ന് പെട്ടെന്ന് തന്നെ വേര്‍പ്പെടുത്താന്‍ കഴിഞ്ഞതോടെ തീപടരാനുള്ള സാധ്യത തടഞ്ഞു. പാഴ്സൽ ബോഗിയിലുണ്ടായിരുന്ന ബൈക്കുകൾ ഉരസിയുണ്ടായ പുകയാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. തിരുവനന്തപുരത്ത് എത്തിയ ശേഷം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയാലേ അപകടകാരണം കണ്ടെത്താൻ സാധിക്കൂ.