കോഴിക്കോട്: ഇംഗ്ലിഷ് പള്ളിക്ക് സമീപമുള്ള സ്വകാര്യ കമ്പനിയുടെ ഗോഡൗണില്‍ തീപിടിത്തം. അഗ്നിശമനസേനയുടേ ആറ് യൂണിറ്റെത്തിയാണ് തീയണച്ചത്. തീ പടരുന്നത് തടയാനായെങ്കിലും അന്തരീക്ഷത്തിലുയര്‍ന്ന പുക ശമിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. എങ്ങെനെയാണ് കെട്ടിടത്തിനുള്ളില്‍ തീ പടര്‍ന്നതെന്ന് വ്യക്തമല്ല. ഇക്ട്രോണിക് ഉപകരണങ്ങളും മറ്റും സൂക്ഷിക്കുന്ന ഗോഡൗണാണിതെന്നും വൈദ്യുതിയില്ലെന്നുമാണ് ലഭിക്കുന്ന വിവരം.
Also Read: ശക്തമായ മഴ തുടരും; റെഡ് അലർട്ട് പിൻവലിച്ചു, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്