കോഴിക്കോട്: മിഠായി തെരുവിൽ വൻ തീ പിടുത്തം. ഒരു മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. രാധാ തിയേറ്ററിന് സമീപത്തെ മോഡേൺ ടെക്സ്റ്റയിൽസിനാണ് തീപിടിച്ചത്. ടെക്സറ്റയിൽസ് പൂർണമായും കത്തി നശിച്ചു. സമീപത്തെ കടകൾക്കും കേടുപാടുകളുണ്ടായി. ആർക്കും പരുക്കില്ല. ഇന്നു 11.45 ഓടെയായിരുന്നു സംഭവം.

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. തീ പടർന്നതോടെ തെരുവിലെ മറ്റു കടകൾ അധികൃതർ ഒഴിപ്പിച്ചു. സംഭവത്തെത്തുടർന്ന് മിഠായി തെരുവിലേക്ക് ജനങ്ങൾ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞിട്ടുണ്ട്. മറ്റു ജില്ലകളിൽനിന്നും ഫയർഫോഴ്സ് മേധാവി എം.ഹേമചന്ദ്രന്റെ നിർദേശത്തത്തുടർന്ന് കൂടുതൽ ഫയർഫേഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Read More: മിഠായി തെരുവിൽ തീ പിടുത്തം പത്തുവർഷത്തിനിടയിൽ ഏഴാം തവണ

ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിനായി അഞ്ച് പാചക വാതക സിലിണ്ടറുകൾ മോഡേൺ തുണിക്കടയ്ക്കകത്തുണ്ടായിരുന്നു. ഇത് ആശങ്കയുണ്ടാക്കി. എന്നാൽ അഗ്നിശമന സേനാംഗങ്ങൾ സാഹസികമായി ഇവ പുറത്തെത്തിച്ചു. കോഴിക്കോട് എം.പി. എം.കെ രാഘവൻ, കലക്‌ടർ യു.വി.ജോസ്, മേയർ തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.

ഇതിനു മുൻപും മിഠായി തെരുവിൽ വൻ തീപിടിത്തമുണ്ടായിട്ടുണ്ട്. 2015 മെയ് 13 നുണ്ടായ അപകടത്തിൽ 10 കടകൾ കത്തി നശിച്ചിരുന്നു. 10 കോടി രൂപയുടെ നഷ്ടവും ഉണ്ടായി. 2010 ലും ഇവിടെ തീപിടുത്തമുണ്ടായി.

mittayi theruvu image

mittayi theruvu

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ