അരൂരിലെ പെയിന്റ് ഫാക്ടറിയിൽ വൻ തീപിടിത്തം; ആളപായമില്ല

തീപിടിത്തമുണ്ടായ സമയത്ത് ഏതാനും ജീവനക്കാർ ഫാക്‌ടറിയിലുണ്ടായിരുന്നു

fire, തീ, ie malayalam, ഐഇ മലയാളം

കൊച്ചി: അരൂരിൽ പെയിന്റ് ഫാക്‌ടറിയിൽ വൻ തീപിടിത്തം. ചേർത്തല, അരൂർ, മട്ടാഞ്ചേരി എന്നിവിടങ്ങളിൽ നിന്ന് അഞ്ച് ഫയർ യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം തുടരുന്നു. ആർക്കും പരിക്കില്ല.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് എറണാകുളം റീജണൽ ഫയർ ഓഫീസർ ഷിജു കെ.കെ അറിയിച്ചു. അരൂരിലെ വ്യവസായ മേഖലയിലാണ് തീപിടുത്തം ഉണ്ടായത്.

Read Also: കർഷക സമരത്തിൽ പങ്കെടുക്കാൻ ധോണി ട്രാക്‌ടറിലെത്തിയോ ?

തീപിടിത്തമുണ്ടായ സമയത്ത് ഏതാനും ജീവനക്കാർ ഫാക്‌ടറിയിലുണ്ടായിരുന്നു. എന്നാൽ, ആളപായമില്ല. തിന്നർ സൂക്ഷിച്ചിരുന്ന മുറിയിൽ തീ പടരുകയായിരുന്നു. സമീപത്തെ ഗോഡൗണുകളിലേക്ക് തീപടരാൻ തുടങ്ങിയിരുന്നു. തീപിടിത്തമുണ്ടായതിനു പിന്നാലെ സമീപത്തെ ഫാക്‌ടറിയിൽ നിന്നും ആളുകളെ ഉടൻ മാറ്റി.

മെഷീനിൽ നിന്ന് തീ പടർന്നതാണോയെന്ന് അന്വേഷിക്കും. ഫാക്‌ടറിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. ഒരു വർഷം മുൻപ് തൊട്ടടുത്ത പ്ലാസ്റ്റിക് പ്രിന്റിങ് കമ്പനിയിലും വലിയ തീപിടുത്തമുണ്ടായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Fire aroor paint factor

Next Story
കയ്യിൽ പുസ്‌തകങ്ങൾ, തോളിൽ ബാഗ്; 98 ദിവസത്തെ ജയിൽവാസത്തിനു ശേഷം ശിവശങ്കർ പുറത്തിറങ്ങി
The moderation of comments is automated and not cleared manually by malayalam.indianexpress.com