തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ കക്കാടംപൊയിലിൽ പി.വി.അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള പാർക്കിനെതിരെ ഫയർ ആന്റ് സേഫ്റ്റി അന്വേഷണം. ഫയർ ആന്റ് സേഫ്റ്റി ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അഗ്നിശമന സേനാ തലവനായ ടോമിൻ ജെ. തച്ചങ്കരിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

സമുദ്രനിരപ്പിൽ നിന്നും 2000 അടി ഉയരത്തിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. ചെറുകിട വ്യവസായ യൂണിറ്റിനുള്ള ലൈസൻസാണ് പാർക്കിന് വേണ്ടി എടുത്തതെന്നും പാർക്കിനും എംഎൽഎയ്ക്കുമെതിരെ ആരോപണമുയർന്നിരുന്നു.

ഒരു മാസത്തിനകം ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പാർക്ക് സ്ഥിതി ചെയ്യുന്ന കക്കാടംപൊയിൽ പരിസ്ഥിതി ലോല പ്രദേശത്താണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ