ആലപ്പുഴ: മാന്നാർ പരുമലയിൽ വസ്ത്രവ്യാപാരശാലയിൽ വൻതീപിടിത്തം. മെട്രോ സിൽക്‌സ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. സ്ഥാപനത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. സമീപമുണ്ടായിരുന്ന ഗോഡൗണിലേക്കും തീപടർന്നു.
ഇന്ന് പുലർച്ചെയാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാർ തീപടരുന്നത് കണ്ടതോടെ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഫയർ ഫോഴ്‌സ് എത്തി തീയണക്കാനുള്ള നടപടികൾ തുടരുകയാണ്. തീ നിയന്ത്രണവിധേയമായതാണ് വിവരം.
വസ്ത്രസ്ഥാപനത്തിന് തൊട്ടടുത്തായി മറ്റു സ്ഥാപനങ്ങളും ഉണ്ട്. അവയിലേക്ക് തീപടരാതെ നിയന്ത്രിക്കാനായി എന്നാണ് വിവരം. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Also Read: പൊലീസ് ക്വാർട്ടേഴ്‌സിൽ അമ്മയും മക്കളും മരിച്ച സംഭവം; ഭർത്താവായ പൊലീസുകാരൻ അറസ്റ്റിൽ