കൊച്ചി: ഇടപ്പള്ളി ഗ്രാന്റ് മാളിലുള്ള ലക്ഷ്യ ബുട്ടീക്കിൽ തീപിടിത്ത൦. നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ബുട്ടീക്കിനുള്ളിലെ തുണികളും തയ്യൽ മെഷീനുകളു൦ കത്തി നശിച്ചു. പുലർച്ചെ മൂന്ന് മണിക്കാണ് തീപിടിത്തമുണ്ടായത് എന്നാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമന൦.
മാളിലെ സെക്യൂരിറ്റിയാണ് രാവിലെ ബുട്ടീക്കിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടൻ തന്നെ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയും അവരെത്തി തീയണക്കുകയുമായിരുന്നു. ഓൺലൈനായാണ് ബുട്ടീക്ക് കച്ചവടം നടത്തുന്നത്. വസ്ത്രങ്ങളുടെ തയ്യലും മറ്റുമാണ് ഗ്രാൻഡ് മാളിൽ ചെയ്തിരുന്നത്. തീപിടിത്തത്തിൽ കാര്യമായ നാശനഷ്ടങ്ങൾ ഇല്ലെന്നാണ് വിവരം.
Also Read: എങ്ങനെ അവസാനിക്കും എന്ന വേവലാതിയില്ല, പോരാട്ടം തുടരും; ഭാവന