Latest News

ഇടപ്പള്ളിയിൽ മൂന്ന് നില കെട്ടിടത്തിൽ തീപിടിത്തം; രണ്ടു പേർക്ക് പരുക്ക്

തീ ഉയർന്നതോടെ കെട്ടിടത്തിൽ നിന്നും പുറത്തേക്ക് ചാടിയവർക്കാണ് പരുക്കേറ്റത്

Photo: Nithin R.K

കൊച്ചി: ഇടപ്പള്ളി കുന്നുംപുറത്ത് മൂന്ന് നില കെട്ടിടത്തിൽ തീപിടിച്ചു. ലോഡ്ജായി പ്രവ൪ത്തിക്കുന്ന കെട്ടിടത്തിൽ ഇന്ന് രാവിലെയാണ് തീപിടിച്ചത്. രണ്ടു പേർക്ക് പരുക്കേറ്റു.

തീ ഉയർന്നതോടെ കെട്ടിടത്തിൽനിന്നു പുറത്തേക്കു ചാടിയവർക്കാണ് പരുക്കേറ്റത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്‌സെത്തി തീയണച്ചു.

രാവിലെ ആറോടെയാണ് തീപിടിത്തമുണ്ടായത്. ഇതുവഴി യാത്ര ചെയ്യുകയായിരുന്ന കെഎസ്ഇബി ഉദ്യോഗസ്ഥൻ, തീപടരുന്നത് കണ്ട് കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതോടെ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. പിന്നാലെ ഫയർഫോഴ്സും സ്ഥലത്തെത്തി.

കെട്ടിടത്തിൽനിന്നു ചാടിയതിനെത്തുടർന്ന് പരുക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിസുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ലോഡ്ജ് പ്രവർത്തിച്ചിരുന്നതെന്ന് വിവരമുണ്ട്.

Also Read: വയനാട്ടിൽ ഒരാൾ വെടിയേറ്റു മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Fire accident in edapally four storey lodge building

The moderation of comments is automated and not cleared manually by malayalam.indianexpress.com