കോഴിക്കോട്: സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിന്ധിയിലാണെന്നും ബജറ്റില്‍ വൻകിട പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ പണമില്ലാത്ത അവസ്ഥയാണെന്നനും ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി ചിലവുകൾ നിയന്ത്രിക്കാതെ മറ്റ് മാർഗങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. ജിഎസ്ടിയില്‍ നിന്നും പ്രതീക്ഷിച്ച വരുമാനം കിട്ടാത്തതാണ് തിരിച്ചടിയായതെന്നും മന്ത്രി പറഞ്ഞു.

ജിഎസ്ടിയില്‍ നിന്നും സ്ഥിരവരുമാനം ലഭിക്കാത്ത സാഹചര്യത്തില്‍ വാറ്റ് കുടിശ്ശിക പിരിച്ചെടുക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. ഏതാണ്ട് 2000 കോടി രൂപയാണ് വാറ്റ് കുടിശ്ശികയായി സര്‍ക്കാരിന് കിട്ടാനുള്ളതെന്നാണ് കണക്ക്.

ജിഎസ്ടി വഴി 20 ശതമാനം വരുമാനവര്‍ധന പ്രതീക്ഷിച്ച സ്ഥാനത്ത് പത്ത് ശതമാനം മാത്രമാണ് ഉണ്ടായത്. വരുമാനത്തിന് അനുസരിച്ച് മാത്രമേ ചിലവിടാന്‍ സാധിക്കൂവെന്നും തോമസ് ഐസക് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ