Latest News

മിനിമം ബാലൻസ്; കയർ തൊഴിലാളിക്ക് നൽകിയ ക്ഷേമപെൻഷൻ “ബാങ്ക്” എടുത്തു

ക്ഷേമപെൻഷനുകൾ വിതരണം ചെയ്യാൻ സഹകരണ സംഘങ്ങളെ ആശ്രയിക്കുമെന്ന് ധനമന്ത്രി തോമസ് ഐസകിന്റെ മുന്നറിയിപ്പ്

thomas isaac, kerala budget 2017, kerala budget leak

ആലപ്പുഴ: മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ കയർ തൊഴിലാളിക്ക് നൽകിയ ക്ഷേമപെൻഷൻ ബാങ്കെടുത്തു. ധനമന്ത്രി ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് ആപ്പൂര് ലക്ഷംവീട് കോളനിയിലെ ഹമീദ ബീവിക്ക് ലഭിച്ച 3300 രൂപയിൽ 3050 രൂപയും ബാങ്ക് പിഴയായി ഈടാക്കി.

“1000 രൂപ മിനിമം ബാലൻസ് ഇല്ലെങ്കിൽ 17.7 ശതമാനം പിഴ ഈടാക്കാനുള്ള ബാങ്കുകളുടെ തീരുമാനം ഈ പെൻഷൻകാർക്കെല്ലാം വലിയ തിരിച്ചടിയായിരിക്കുകയാണ്” എന്ന് ധനമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. പിഴയീടാക്കി കഴിഞ്ഞപ്പോൾ ക്ഷേമ പെൻഷൻ ഇനത്തിൽ ഹമീദ ബീവിക്ക് ലഭിച്ചത് വെറും 250 രൂപ മാത്രമാണ്.

സാമൂഹികസുരക്ഷാ പെൻഷൻ വിതരണം സംബന്ധിച്ച് ബാങ്കുകളുമായി ഉണ്ടായിരുന്ന ധാരണയ്ക്ക് വിരുദ്ധമായാണ് ബാങ്ക് പിഴ ഈടാക്കിയിരിക്കുന്നത്. ക്ഷേമപെൻഷനുകളുടെ അക്കൗണ്ട് സീറോ ബാലൻസ് അക്കൗണ്ടായിരുന്നുവെന്നും എന്നാൽ ബാങ്കുകൾ ഈ നിബന്ധന പാലിക്കാതെയാണ് മുന്നോട്ട് പോയതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

സഹകരണ സംഘങ്ങൾ വഴിയാണ് ക്ഷേമെപെൻഷനുകളിൽ പാതിയും നൽകുന്നത്. ഈ വഴിയിൽ തന്നെ മുഴുവൻ ക്ഷേമപെൻഷനുകളും വിതരണം ചെയ്യുന്ന കാര്യം സർക്കാർ ആലോചിക്കുമെന്നും ധനമന്ത്രി പറഞ്ഞു. “ഇവിടെ 50 രൂപ സർക്കാരിന് അധിക ചെലവാകും. ബാങ്കുകൾ ഈ മനുഷ്യത്വരഹിതമായ പിഴ ഈടാക്കൽ തുടർന്നാൽ പെൻഷൻ വിതരണം പൂർണ്ണമായും സഹകരണ സംഘങ്ങൾ വഴിയാക്കുന്ന കാര്യം സർക്കാർ ആലോചിക്കും. സഹകരിക്കുന്ന ബാങ്കുകളെയും കൂട്ടിച്ചേർക്കും”, ധനമന്ത്രി വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Finance minister thomas isaac coir worker pention bank fine

Next Story
പാഴാക്കാൻ വെള്ളമില്ല; ജലപീരങ്കിക്ക് താൽക്കാലിക വിശ്രമംpalakkad, water cannon, strike
The moderation of comments is automated and not cleared manually by malayalam.indianexpress.com