/indian-express-malayalam/media/media_files/uploads/2023/01/KN-Balagopal-FI.jpg)
കെ എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തില്‍ അന്തിമതീരുമാനത്തില്‍ എത്തിയിട്ടില്ലെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. കോവിഡ് കാലത്തും അതിന് ശേഷമുള്ള സമയത്തും ഓണക്കിറ്റ് വിതരണം ചെയ്തതുപോലെ ഇത്തവണ പ്രതീക്ഷിക്കേണ്ടതില്ല. ഇത്തവണയും ഓണക്കിറ്റുണ്ടാകും, പക്ഷെ അന്തിമതീരുമാനം എടുത്തിട്ടില്ല, മന്ത്രി പറഞ്ഞു.
"എല്ലാവര്‍ക്കും ഓണക്കിറ്റ് കൊടുക്കുക എന്ന രീതിയായിരിക്കില്ല ഇത്തവണ. ഓണക്കാലം നന്നായിട്ട് മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ഓണക്കാലത്തെ ചിലവുകള്‍ക്കായി കടമെടുക്കേണ്ടി വരും. സംസ്ഥാനത്തിന് കടമെടുക്കുന്നതില്‍ പരിധിയുണ്ട്. കൂടുതല്‍ കടമെടുക്കാനുള്ള അവസരം വേണം. അല്ലെങ്കില്‍ കേന്ദ്ര നികുതി വിഹിതം വര്‍ധിപ്പിക്കണം," മന്ത്രി കൂട്ടിച്ചേര്‍ത്തു.
"നികുതി വിഹിതം വെട്ടിക്കുറച്ചതിനാൽ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ജിഎസ്ടി കൗൺസിലിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിൽ നിന്ന് മുൻപ് സംസ്ഥാനത്തിന് ലഭിച്ചിരുന്ന നികുതി വരുമാനം ഇപ്പോള്‍ ലഭിക്കുന്നില്ല. അതു ലഭിച്ചാൽ 20,000 കോടി രൂപ അധികവരുമാനം ഉണ്ടാകും. കടമെടുപ്പ് വെട്ടിക്കുറയ്ക്കുന്ന തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കും," മന്ത്രി വ്യക്തമാക്കി.
"സപ്ലൈക്കോയ്ക്ക് ഈ വാരം തന്നെ സഹായം നല്‍കും. കെഎസ്ആര്‍ടിസിക്ക് സഹായം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. കെഎസ്ആർടിസിയിൽ ശമ്പളം രണ്ടു ഘട്ടമായി നൽകാനുള്ള നടപടി സ്വീകരിക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസി സ്വയം ശക്തിപ്പെടുത്തണം. അതുവരെ സഹായം നൽകാനേ സർക്കാരിനു കഴിയു," മന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.