തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി കേരളത്തിലെ ചിലരുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഹൈക്കോടതിയുടെ വിധി കേന്ദ്രസര്‍ക്കാരിനും മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബാധകമാണല്ലോയെന്നും മന്ത്രി ചോദിച്ചു.

ഏതെല്ലാം രീതിയില്‍ സര്‍ക്കാരുമായി നിസ്സഹകരിക്കാം, ഏതെല്ലാം രീതിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താം. അതിനൊക്കെ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു സെറ്റ് ആളുകള്‍ കേരളത്തില്‍ രൂപാന്തരപ്പെട്ടിരിക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ഇത് അത്യധികം ദൗര്‍ഭാഗ്യകരമായ അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: കോവിഡ്-19: ഐടി പാര്‍ക്കുകളില്‍ വാടക ഒഴിവാക്കി; ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാനം

ലോകം മുഴുവന്‍ കേരളത്തിന്റെ യോജിപ്പ്, കേരളത്തിന്റെ സോഷ്യല്‍ ക്യാപിറ്റല്‍ എന്നൊക്കെ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അതിനെയൊക്കെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കുറച്ചുപേര്‍ ഉണ്ടെന്നത് വലിയൊരു തിരിച്ചറിവു തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിധിപ്പകർപ്പ് വന്നതിനു ശേഷം വിശദമായി പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.

Also Read: ശമ്പളം പൗരന്റെ അവകാശം; സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

സർക്കാർ ഉദ്യോഗസ്ഥരുടെ ആറ് ദിവസത്തെ വേതനം താൽക്കാലികമായ ദുരിതാശ്വാസ നിധിയിലേക്ക് നീക്കിവയ്ക്കാനുള്ള സർക്കാർ ഉത്തരവാണ് ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരിക്കുന്നത്. ശമ്പളം മാറ്റിവയ്ക്കാനുള്ള സർക്കാർ ഉത്തരവിൽ അവ്യക്ത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ശമ്പളം പൗരന്റ സ്വത്താണെന്ന് വ്യക്തമാക്കി. സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.