ശാസ്ത പ്രൊഡക്ഷൻസ് ഉടമ എസ് കുമാർ അന്തരിച്ചു; ആദരാഞ്ജലികളോടെ സിനിമലോകം

മെരിലാൻഡ് സ്റ്റുഡിയോയുടെ സ്ഥാപകനുമായ പി. സുബ്രഹ്മണ്യത്തിന്റെ മകനായ എസ് കുമാർ മലയാള സിനിമയെ സാങ്കേതിക വളർച്ചയിലേക്ക് കൈപിടിച്ചുനടത്തിച്ചതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച വ്യക്തിത്വമാണ്

S Kumar, S Kumar passes away, Producer S Kumar

തിരുവനന്തപുരം: മെറിലാൻഡ് സ്റ്റുഡിയോ സ്ഥാപകൻ പി. സുബ്രഹ്മണ്യത്തിന്റെ മകനും സിനിമാ നിർമാണകമ്പനിയായിരുന്ന ശാസ്താ പ്രൊഡക്ഷൻസ് ഉടമയുമായിരുന്ന എസ്. കുമാർ അന്തരിച്ചു. 90 വയസായിരുന്നു. ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരം വഴുതക്കാടുള്ള വസതിയിൽവച്ചായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് നേമം മെറിലാൻഡ് സ്റ്റുഡിയോയിൽ നടക്കും.

എൺപതു കാലഘട്ടങ്ങളിൽ മലയാള സിനിമാ രംഗത്ത് സജീവമായിരുന്ന നിർമാണ കമ്പനിയാണ് ശാസ്താ പ്രൊഡക്ഷൻസ്. തിരുവനന്തപുരം ന്യൂ തിയറ്റർ, ശ്രീകുമാർ ഉൾപ്പെടുന്ന സിറ്റി തിയേറ്റർ ശൃംഖലയുടെ ഡയറക്ടർ, തിരുവനന്തപുരം റോട്ടറി ക്ലബ് ഗവർണർ എന്നീ നിലകളിലും എസ്. കുമാർ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഡോ.കോമളം കുമാർ, മക്കൾ: നീലാ പ്രസാദ്, ഉമ രാജചന്ദ്രൻ, മീന പി. കുമാർ, ഡോ.കെ. പദ്മനാഭൻ, പരേതനായ കെ. സുബ്രഹ്മണ്യം.

തിരുവനന്തപുരം: മെറിലാൻഡ് സ്റ്റുഡിയോ സ്ഥാപകൻ പി. സുബ്രഹ്മണ്യത്തിന്റെ മകനും സിനിമാ നിർമാണകമ്പനിയായിരുന്ന ശാസ്താ…

Posted by FEFKA Directors' Union on Sunday, December 6, 2020

ശാസ്ത പ്രൊഡക്ഷൻസ് ഉടമ എസ് കുമാർ സാറിന് ആദരാഞ്ജലികൾ

Posted by Mammootty on Sunday, December 6, 2020

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും മമ്മൂട്ടിയും എസ് കുമാറിന് ആദരാഞ്ജലികൾ അർപ്പിച്ചു.

‘വേനലിൽ ഒരു മഴ’, ‘ഭക്തഹനുമാൻ’, ‘അമ്മേ ഭഗവതി’, ‘ശ്രീ അയ്യപ്പൻ’ എന്നു തുടങ്ങി 25ലേറെ സിനിമകളുടെ നിർമ്മാതാവായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Film producer s kumar son of p subramaniam passes away

Next Story
സിപിഎം പ്രവർത്തകന്റെ കൊലപാതകം; പിന്നിൽ ബിജെപിയെന്ന് ആരോപണം, കൊല്ലത്ത് അഞ്ചിടത്ത് ഹർത്താൽcpm election, cpm,
The moderation of comments is automated and not cleared manually by malayalam.indianexpress.com