കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ ചിത്രലേഖയുടെ സാരഥികളിൽ ഒരാളും നിർമാതാവുമായ കുളത്തൂർ ഭാസ്കരൻ നായർ (83) അന്തരിച്ചു. സംസ്കാരം ഇന്ന് തിരുവനന്തപുരത്ത് നടക്കും.
1965 ലാണ് അടൂർ ഗോപാലകൃഷ്ണനൊപ്പം ചിത്രലേഖ ഫിലിം സൊസൈറ്റി രൂപീകരിക്കുന്നത്. അടൂരിന്റെ സ്വയംവരം, കൊടിയേറ്റം തുടങ്ങിയ സിനിമകളുടെ നിർമാതാവ് കൂടിയായിരുന്നു കുളത്തൂർ ഭാസ്കരൻ. ‘സ്വയംവര’ത്തിന്റെപ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയും പ്രവർത്തിച്ചിട്ടുണ്ട്.
Read more: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്‌പുത് ആത്മഹത്യ ചെയ്ത നിലയില്‍
“അറുപതുകളുടെ അവസാനം. കേരള നവോത്ഥാനവും സാംസ്ക്കാരിക ആധുനികതയും പുതിയ ഉയരങ്ങൾ തേടുന്ന, നേടുന്ന കാലം. മലയാള സിനിമ ലോകസിനിമയുടെ ഗണത്തിലും ഗുണത്തിലും ഉൾപ്പെടേണ്ടതുണ്ടെന്ന കൃത്യധാരണയോടെ ഇറങ്ങിപ്പുറപ്പെട്ട ഒരു പറ്റം ചെറുപ്പക്കാരിൽ പ്രമുഖനായിരുന്നു കുളത്തൂർ. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സംവിധാനത്തിൽ ബിരുദം നേടി വന്ന അടൂർ ഗോപാലകൃഷ്ണനോടൊപ്പം ചേർന്ന് ചിത്രലേഖ ഫിലിം സൊസൈറ്റി രൂപീകരിച്ചു. ചിത്രലേഖയാണ് കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലോക സിനിമയുടെ കേരളത്തിലേക്കുള്ള വരവ് സുഗമമായതും മലയാളിയുടെ ലോകസിനിമാക്കാഴ്ച സമകാലികമായതും ഫിലിം സൊസൈറ്റികളിലൂടെയാണ്. തിരുവനന്തപുരത്തിനു പുറത്തുള്ള കേന്ദ്രങ്ങളിലും ചിത്രലേഖ പ്രദർശനങ്ങൾ സംഘടിപ്പിക്കാൻ സഹായിച്ചിരുന്നു. പിന്നീട് സിനിമാ നിർമ്മാണത്തിനായുള്ള ഇന്ത്യയിലെ ആദ്യത്തെ സഹകരണ സംരംഭവും ചിത്രലേഖ ആരംഭിച്ചു. അവരാണ് സ്വയംവരവും കൊടിയേറ്റവും നിർമ്മിച്ചത്,” കുളത്തൂരിനെ അനുസ്മരിച്ചുകൊണ്ട് നിരൂപകന്‍ ജി.പി രാമചന്ദ്രൻ കുറിക്കുന്നതിങ്ങനെ.
കുളത്തൂർ ഭാസ്കരൻ നായരുടെ നിര്യാണത്തിൽ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും അനുശോചനം രേഖപ്പെടുത്തി.
Read more: പത്മജ രാധാകൃഷ്‌ണൻ അന്തരിച്ചു