കൊച്ചി: പീഡനക്കേസിൽ മുൻകൂർ ജാമ്യം തേടി നിർമാതാവ് ആൽവിൻ ആന്റണി ഹൈക്കോടതിയിൽ. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആൽവിൻ ആന്റണി മുൻകൂർ ജാമ്യം തേടിയിട്ടുള്ളത്. ആൽവിന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതിനെ തുടർനാണ് ഹൈക്കോടതിയിലെത്തിയിട്ടുള്ളത്.
മോഡലായ 22 കാരിയെ നാല് തവണ പീഡിപ്പിച്ചെന്നാണ് പരാതി. 2019 ജനുവരി -മാർച്ച് മാസങ്ങളിലായിരുന്നു പീഡനമെന് യുവതിയുടെ പരാതിയിൽ പറയുന്നു. ആൽവിൻ ആന്റണിയുടെ പനമ്പിള്ളി നഗറിലെ ഓഫീസിലും ഗസ്റ്റ്ഹൗസിലുമായാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നും പരാതിയിൽ പറയുന്നു.
Read More: നിർമ്മാതാവ് ആൽവിൻ ആന്റണിയ്ക്ക് എതിരെ ലൈംഗികാരോപണ കേസ്
എന്നാൽ സിനിമയിൽ അവസരം തേടിവന്ന യുവതി പണം തട്ടാൻ വേണ്ടി തന്നെ ഭീഷണിപ്പെടുത്തുകയാണന്നും താൻ നിരപരാധിയാണന്നുമാണ് ആൽവിൻ ആന്റണിയുടെ വാദം. ഹർജി കോടതി നാളെ പരിഗണിക്കും. പരാതിയെത്തുടർന്ന് ആൽവിൻ ആന്റണി ഒളിവിൽ പോയിരുന്നു.
ഓം ശാന്തി ഓശാന, അമര്‍ അക്ബര്‍ അന്തോണി, മാര്‍ഗംകളി, മാംഗല്യം തന്തുനാനേന, ദൈവമേ കൈതൊഴാം കെ കുമാറാകണം, ഡാഡി കൂള്‍, ജൂലൈ 4 തുടങ്ങി നിരവധി ചിത്രങ്ങളുടെ നിര്‍മാതാവാണ് ആല്‍വിന്‍ ആന്റണി. നിര്‍മാതാക്കളുടെ സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗവുമാണ് ആല്‍വിന്‍.
Read More: ഫ്രാങ്കോ മുളയ്‌ക്കലിനു തിരിച്ചടി; വിചാരണ നേരിടണമെന്നു സുപ്രീം കോടതി