ചലച്ചിത്ര നിർമ്മാതാവായ അൽവിൻ ആന്റണിയ്ക്ക് എതിരെ ലൈംഗികാരോപണം. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം നല്‍കി നാല് തവണ പീഡിപ്പിച്ചു എന്നാണ് ഇരുപത്തിരണ്ടുകാരിയായ യുവതി പരാതി നൽകിയിരിക്കുന്നത്. പരാതിപ്രകാരം എറണാകുളം സൗത്ത് പൊലീസ് ആൽവിൻ ആന്റണിയ്ക്ക് എതിരെ കേസെടുത്തിട്ടുണ്ട്.
2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എറണാകുളം പനമ്പിള്ളി നഗറിലെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. ആൽവിൻ ആന്റണി ഇപ്പോൾ ഒളിവിലാണ്.
ഓം ശാന്തി ഓശാന, അമര്‍ അക്ബര്‍ അന്തോണി, മാര്‍ഗംകളി, മാംഗല്യം തന്തുനാനേന, ദൈവമേ കൈതൊഴാം കെ കുമാറാകണം, ഡാഡി കൂള്‍, ജൂലൈ 4 തുടങ്ങി നിരവധി ചിത്രങ്ങളുടെ നിര്‍മാതാവാണ് ആല്‍വിന്‍ ആന്റണി. നിര്‍മാതാക്കളുടെ സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗവുമാണ് ആല്‍വിന്‍.
Read more: എല്‍ഡിഎഫ് യോഗം അടുത്തയാഴ്ച; സ്വര്‍ണക്കള്ളക്കടത്ത് വിവാദം ചര്‍ച്ചയാകും