scorecardresearch

അവാര്‍ഡ് ഷോകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ഫിലിം ചേംബര്‍, വിയോജിപ്പുമായി ‘അമ്മ’

അടുത്ത മൂന്ന് വര്‍ഷത്തേക്ക് ചാനലുകള്‍ നടത്തുന്ന താരനിശകളില്‍ അമ്മ അംഗങ്ങള്‍ പങ്കെടുക്കരുതെന്നായിരുന്നു ഫിലിം ചേംബറിന്റെ ആവശ്യം.

AMMA, അമ്മ, താര സംഘടന അമ്മ, Innocent, ഇന്നസെന്റ്, ചാലക്കുടി എംപി, Chalakkudi MP, Parliament member, പാർലമെന്റംഗം

കൊച്ചി: ചാനലുകള്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് നിശകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന് താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രതിനിധികള്‍ ഫിലിം ചേംബറിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമെടുക്കാമെന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്.

രാവിലെ പത്തു മണിയോടെയാണ് യോഗം ആരംഭിച്ചത്. അടുത്ത മൂന്ന് വര്‍ഷത്തേക്ക് ചാനലുകള്‍ നടത്തുന്ന താരനിശകളില്‍ അമ്മ അംഗങ്ങള്‍ പങ്കെടുക്കരുതെന്നായിരുന്നു ഫിലിം ചേംബറിന്റെ ആവശ്യം. എന്നാല്‍, ഈ ആവശ്യത്തോട് യോജിക്കാനാവില്ലെന്ന് താര സംഘടനയുടെ പ്രതിനിധികളായ ഇന്നസെന്റ്, ഗണേശ്കുമാര്‍, ഇടവേള ബാബു എന്നിവര്‍ നിലപാടെടുത്തതോടെ ചര്‍ച്ച ബഹളത്തിലേക്ക് നീങ്ങി. ഇന്നസെന്റും ഗണേശ്കുമാറും നിലപാടറിയിച്ച ശേഷം ചര്‍ച്ച പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ മടങ്ങി.

നിലവില്‍ ഫിലിം ചേംബറിന്റെ ഭാരവാഹികളെല്ലാം പുതുമുഖങ്ങളായതിനാല്‍ മറ്റ് സംഘടനകളിലെ അംഗങ്ങളെ പരിചയപ്പെടുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചതെന്നായിരുന്നു ചേംബര്‍ പ്രസിഡന്റ് കെ.വിജയകുമാര്‍ ചര്‍ച്ചയ്ക്കുശേഷം പ്രതികരിച്ചത്. മറ്റു കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ല. സിനിമാ മേഖലയ്ക്ക് ഗുണകരമായ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. അല്ലാത്തവ ഒഴിവാക്കണമെന്നും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Film chamber amma award nights actors