ആലപ്പുഴ: കാണാതായ മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ടുമായി ബന്ധപ്പെട്ട ഫയലുകൾ കണ്ടെത്തി. ആലപ്പുഴ നഗരസഭാ ആസ്ഥാനത്തെ അലമാരയില്‍ നിന്നാണ് ഫയലുകൾ കണ്ടെടുത്തത്. 18 ഫയലുകളാണ് കണ്ടെടുത്തത്. കയ്യേറ്റആരോപണം വന്നപ്പോള്‍ നടത്തിയ പരിശോധനയില്‍ 32 ഫയലുകള്‍ കണ്ടിരുന്നില്ല.
ലേക്ക്പാലസ് റിസോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള നാല് സുപ്രധാന ഫയലുകളാണ് കണ്ടുകിട്ടിയിരിക്കുന്നത്. തോമസ് ചാണ്ടി അനധികൃതമായി ഭൂമി കയ്യേറിയെന്നതിനുള്ള ഒരു തെളിവുകളും ഈ ഫയലുകളില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
1999 ല്‍ കെട്ടിട നിര്‍മ്മാണ അനുമതി നല്‍കിക്കാണ്ടുള്ള സുപ്രധാന ഫയലുകളാണ് ഇവ. ആകെ 34 കെട്ടിടങ്ങളാണ് ഇവിയെുള്ളത്. ഈ കെട്ടിടങ്ങളുടെ നിര്‍മ്മാണാനുമതി സംബന്ധിച്ച ഫയലുകള്‍ കാണാതായത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഫയല്‍ കാണാതായതുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വന്നിരുന്നു. ഇനി മൂന്ന് ഫയലുകള്‍ കൂടി കണ്ടെത്താനുണ്ട്.