തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർഥി നിർണയത്തിൽ കൂട്ടത്തല്ല്. തൃശൂർ പറപ്പൂക്കരയിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുള്ള ചർച്ചകൾ കൂട്ടത്തല്ലിൽ കലാശിച്ചത്.

മണ്ഡലം പ്രസിഡന്റിന് കൂട്ടത്തല്ലിൽ പരുക്കേറ്റു. അടിപിടിയുമായി ബന്ധപ്പെട്ട് ആറുപേരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ബൂത്ത് കമ്മിറ്റി ചേർന്നത്. ഏകപക്ഷീയമായി സ്ഥാനാർഥികളെ തീരുമാനിച്ചു എന്ന് ഒരു വിഭാഗം വാദിച്ചു. ഇതോടെ തർക്കം രൂക്ഷമായി.

Read Also: കൊച്ചി കോർപ്പറേഷനിൽ ഹാട്രിക് ലക്ഷ്യവുമായി യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫ്

മുൻ മണ്ഡലം പ്രസിഡന്റ് വിഭാഗമായിരുന്നു സ്ഥാനാർഥി നിർണയത്തിൽ അതൃപ്‌തി അറിയിച്ച് രംഗത്തെത്തിയത്. പിന്നീട് ഇരു കൂട്ടരും ചേരിതിരിഞ്ഞ് അടിച്ചു.

കൂട്ടത്തല്ലിനിടെ ഓഫീസിലെ ജനൽ ചില്ലുകൾ തകർന്നു. കൂട്ടത്തല്ല് വിവാദമായതോടെ ഡിസിസി അധ്യക്ഷൻ ഇടപെട്ടു. മുൻ ബൂത്ത് കമ്മിറ്റി പ്രസിഡന്റ് അടക്കമുള്ളവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.

അച്ചടക്കമില്ലാതെ പെരുമാറുന്ന പാർട്ടി പ്രവർത്തകർക്കെതിരെ കർശന നടപടി തുടരുമെന്ന് ഡിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുതുക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.