കൊല്ലം: മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ അടിയേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശിയായ രാജുവാണ് മരിച്ചത്. യുവാക്കളുമായുണ്ടായ തര്‍ക്കത്തിനിടെയാണ് 52 കാരനായ രാജുവിന് അടിയേറ്റത്.
പള്ളിത്തോട്ടം സ്വദേശി ബിപിന്‍ എന്നയാളാണ് രാജുവിനെ അടിച്ചത്. ബാറിന് പുറത്ത് വച്ചായിരുന്നു അടി. ബിപിന്റെ തൊപ്പിയെടുക്കാന്‍ രാജു ശ്രമിച്ചതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ബിപിന്റെ ഇടിയേറ്റ രാജു നിലത്ത് വീഴുകയുകയായിരുന്നു. തല്‍ ക്ഷണം തന്നെ രാജു മരിച്ചു. മുഖത്താണ് ബിപിന്‍ ഇടിച്ചത്.
സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബിപിനൊപ്പം രണ്ട് പേര്‍ കൂടിയുണ്ട്. സംഭവത്തിന് പിന്നാലെ ഇവര്‍ സ്ഥലത്തു നിന്നും പോകുന്നതായും വീഡിയോയില്‍ കാണാം. യുവാക്കള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. രാജുവിന്റെ മൃതദേഹം ജില്ലാ ആശുപത്രിയില്‍.