തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‍യുവിന്റെ നേതൃത്വത്തിൽ നിയമസഭയിലേക്ക് നടത്തിയ മാർച്ചില്‍ സംഘര്‍ഷം. ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് ചിതറിയോടിയ പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി.

നിയമസഭാ ഗേറ്റിന് സമീപം പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെയാണ് പൊലീസ് ബലം പ്രയോഗിച്ചത് നീക്കിയത്. ഇത് ലാത്തിച്ചാര്‍ജിലേക്കും കല്ലേറിലേക്കും നയിച്ചു.
കല്ലേറിലും ലാത്തിച്ചാര്‍ജിലും പൊലീസുകാര്‍ക്കും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് ഉൾപ്പെടെയുള്ളവര്‍ക്കും പരുക്കേറ്റു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ