ആലപ്പുഴ: ജില്ലയില്‍ ഇന്ന് ഉച്ചവരെ സിപിഎം-കോണ്‍ഗ്രസ് ഹര്‍ത്താല്‍. ഡിവൈഎഫ്ഐ -കെഎസ്‌യു സംഘര്‍ഷത്തെ തുടര്‍ന്നാണ് ഹര്‍ത്താല്‍. കെഎസ്‌യു സംസ്ഥാന സംഗമത്തിന്റെ സമാപന റാലിക്കിടെയാണ് സംഘർഷം ഉണ്ടായത്. റാലി നഗരത്തിലൂടെ കടന്ന് പോകുന്നതിനിടെ കെഎസ്‌യു പ്രവർത്തകർ സിപിഎം ബോർഡുകളും കൊടികളും നശിപ്പിച്ചിരുന്നു. ഇത് തടയാൻ ഡിവൈഎഫ്ഐ പ്രവർത്തകർ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. സംഘർഷത്തിൽ നിരവധിപ്പേർക്ക് പരുക്കേറ്റു. അക്രമത്തില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിക്കു പരുക്കേറ്റു.


അതേസമയം സംഗമം അലങ്കോലപ്പെടുത്താന്‍ സിപിഎം ശ്രമിച്ചുവെന്നാരോപിച്ചാണ് കോണ്‍ഗ്രസ് രംഗത്ത് എത്തി. ഉമ്മൻ ചാണ്ടിയുടേയും കൊടിക്കുന്നിൽ സുരേഷിന്റെ വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ