തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ഭാഗ്യക്കുറി, ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ടിക്കറ്റുകളുടെ നറുക്കെടുപ്പ് തീയതികൾ മാറ്റി. നവംബർ 23 മുതൽ ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറി നറുക്കെടുപ്പ് എല്ലാ ബുധനാഴ്ചകളിലും നടക്കും. നേരത്തെ ഞായറാഴ്ചകളിലായിരുന്നു നറുക്കെടുപ്പ്. ഫിഫ്റ്റി- ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനം ഒരു കോടി രൂപ. രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ്. ഒന്നും രണ്ടും സമ്മാനങ്ങൾക്കു പുറമേ ആകർഷകമായ നിരവധി മറ്റു സമ്മാനങ്ങളുമുണ്ട്.
നവംബർ 27 മുതൽ അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് എല്ലാ ഞായറാഴ്ചകളിലും നടക്കും. നേരത്തെ എല്ലാ ബുധനാഴ്ചകളിലുമായിരുന്നു അക്ഷയ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നിരുന്നത്. അക്ഷയ ഭാഗ്യക്കുറി ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.