കഴിഞ്ഞ വർഷം പെരിയാർ, പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 58 കടുവകൾ മാത്രമാണ് അവശേഷിക്കുന്നതെന്ന് കണ്ടെത്തിയതായി വനം മന്ത്രി കെ.രാജു. നിയമസഭയിൽ നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വനം-വന്യജീവി വകുപ്പ് വനത്തിനുള്ളിൽ ഘടിപ്പിച്ച ക്യാമറകൾ പരിശോധിച്ച് നടത്തിയ സെൻസസിൽ പെരിയാറിൽ 33 കടുവകളും പറമ്പിക്കുളം 25 കടുവകളും ഉള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് മന്ത്രിയുടെ മറുപടി.

2010 ലെ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം പറമ്പിക്കുളത്ത് 38 കടുവകളും പെരിയാറിൽ 34 ഉം കടുവകളായിരുന്നു ഉണ്ടായിരുന്നത്. ഏഴ് വർഷത്തിനിടെ 14 കടുവകളെ നഷ്ടമായെന്നാണ് കരുതപ്പെടുന്നത്. ഒരു പുലിയും അഞ്ച് കുരങ്ങന്മാരും പത്ത് ആനകളും അടക്കം കാടിനകത്ത് ഷോക്കേറ്റ് മരിച്ചതായാണ് കണക്ക്. കഴിഞ്ഞ ഒരു വർഷത്തിനിടയിലെ കണക്കാണിത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ വന്യജീവികളുടെ ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടതായും 39 പേർക്ക് പരിക്കേറ്റുവെന്നും മന്ത്രി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.