/indian-express-malayalam/media/media_files/uploads/2023/06/Anamika.jpg)
അനാമിക
അമ്മ തയ്യൽമെഷീനിൽ തുണികൾ തയ്ക്കുന്നത് കണ്ടാണ് അനാമിക വളർന്നത്. വളരുന്തോറും അമ്മയെപോലെ തുണികൾ തയ്ക്കണമെന്ന അവളുടെ ആഗ്രഹവും ഒപ്പം വളർന്നു. അഞ്ചാം ക്ലാസിലെത്തിയപ്പോൾ ആ മോഹം അവൾ സഫലമാക്കി. അണ്ണക്കമ്പാട് കായലുംപളത്ത് ഷാജേഷിന്റെയും പ്രസീനയുടെയും മകളായ വെറൂർ എയുപി സ്കൂളിലെ വിദ്യാർഥിനി അനാമിക ഇന്ന് സോഷ്യൽ മീഡിയയിലെ താരമാണ്.
ഈ വർഷത്തെ യൂണിഫോമിനുള്ള തുണി കിട്ടിയപ്പോൾ തന്നെ സ്വന്തമായി തയ്ക്കണമെന്ന മോഹം അനാമിക മാതാപിതാക്കളെ അറിയിച്ചു. എന്നാൽ മകൾ തയ്ച്ചാൽ ശരിയാകുമോ എന്ന ആശങ്ക മാതാപിതാക്കൾക്ക് ഉണ്ടായിരുന്നു. ഒടുവിൽ മകളുടെ ആഗ്രഹത്തിന് മുന്നിൽ അവർ വഴങ്ങി. അമ്മ തുണികൾ മുറിച്ചു നൽകി. അനാമിക രണ്ടു ദിവസം കൊണ്ട് തനിക്ക് വേണ്ട ചുരിദാറും പാന്റും ഓവർകോട്ടും തയ്ച്ചെടുത്തു. അതും ഒന്നല്ല, രണ്ടു ജോഡി.
തയ്യൽമെഷീനിൽ ഇരുന്നടിക്കാൻ കഴിയാത്തതിനാൽ നിന്നുകൊണ്ട് ഒരു കാൽകൊണ്ടി ചവിട്ടിയാണ് ഈ കൊച്ചുമിടുക്കി യൂണിഫോം തയ്‌ച്ചെടുത്തത്. വിവരം അറിഞ്ഞവരെല്ലാം അനാമികയെ അനുമോദിക്കുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us