തിരുവനന്തപുരം: അണ്ടർ-17 ലോകകപ്പിന് മുന്നോടിയായി കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തിന് സമീപത്തെ കടകൾ നിർബന്ധമായും ഒഴിപ്പിക്കണമെന്ന് ഫിഫയുടെ നിർദ്ദേശം. ഒഴിപ്പിച്ചില്ലെങ്കിൽ അനുവദിച്ച വേദി മാറ്റേണ്ടിവരുമെന്നും ഫിഫ മുന്നറിയിപ്പ് നൽകി. ഇത് സംബന്ധിച്ച നിർദ്ദേശം ലഭിച്ചതായി അഖിലേന്ത്യാ ഫുട്ബോർ അസോസിയേഷൻ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി സ്‌റ്റേഡിയത്തിന് സമീപത്തെ കടകൾ ഒഴിപ്പിക്കണമെന്ന് ഫിഫ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് ഈ കടയുടമകൾക്ക് നോട്ടീസും നൽകിയിരുന്നു. എന്നാൽ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച കടയുടമകൾ തീരുമാനത്തിന് സ്‌റ്റേ വാങ്ങി. തുടർന്നാണ് വേദിയുടെ സുരക്ഷാ കാര്യത്തിൽ വിട്ടുവീഴ്‌ച്ചയ്‌ക്കില്ലെന്നും കടകൾ അടപ്പിക്കണമെന്നും ഫിഫ കർശന നിർദ്ദേശം നൽകിയത്.

ലോകകപ്പ് മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ കൊച്ചിയിൽ തകൃതിയായി നടക്കുന്നതിനിടെയാണ് ഫിഫയുടെ അന്ത്യശാസനം എത്തിയത്. അ​ണ്ട​ർ17 ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന്‍റെ എ​ട്ടു മ​ത്സ​ര​ങ്ങ​ൾ​ക്കു കൊ​ച്ചി വേ​ദി​യാ​കും.

ആ​ദ്യ മ​ത്സ​രം ഒ​ക്ടോ​ബ​ർ ഏ​ഴി​നു വൈ​കി​ട്ട് അ​ഞ്ചു മ​ണി​ക്കു ബ്ര​സീ​ലും സ്പെ​യി​നും ത​മ്മി​ലാ​ണ്. അ​ന്നു രാ​ത്രി എ​ട്ടി​നു ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണ കൊ​റി​യ​യും നൈ​ജീ​രി​യ​യും ഏ​റ്റു​മു​ട്ടും. പ​ത്തി​നു വൈ​കി​ട്ട് അ​ഞ്ചി​നു സ്പെ​യി​ൻ-നൈ​ജീ​രി​യ മ​ത്സ​ര​വും രാ​ത്രി എ​ട്ടി​നു ദ​ക്ഷി​ണ കൊ​റി​യ-ബ്ര​സീ​ൽ മ​ത്സ​ര​വും കൊ​ച്ചി​യി​ൽ ന​ട​ക്കും. 13നു ​വൈ​കി​ട്ട് അ​ഞ്ചി​നു ഗി​നി​യ-ജ​ർ​മ​നി മ​ത്സ​ര​ത്തി​നും അ​ന്നു രാ​ത്രി എ​ട്ടി​നു സ്പെ​യി​ൻ- ദ​ക്ഷി​ണ കൊ​റി​യ മ​ത്സ​ര​ത്തി​നും കൊ​ച്ചി വേ​ദി​യാ​കും.

18ന് ​പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​നും 22നു ​ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ത്തി​നും കൊ​ച്ചി വേ​ദി​യാ​കും. ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് മ​ത്സ​ര​ങ്ങ​ൾ​ക്കു ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യം വേ​ദി​യാ​കു​മെ​ന്നാ​ണു നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ