കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പുമായി ബന്ധപ്പെട്ട് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ കടയുടമകൾക്ക് അനുകൂലമായി കേരള ഹൈക്കോടതി വിധി. മത്സരകാലത്ത് സ്റ്റേഡിയത്തിൽ നിന്ന് ഒഴിപ്പിക്കുന്ന കടകളുടെ ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാണ് ഹൈക്കോടതി വിധി.

നേരത്തേ അമ്പത് ലക്ഷം രൂപ കെട്ടിവയ്ക്കാനാണ് കോടതി നിർദ്ദേശിച്ചിരുന്നത്. എന്നാൽ പിന്നീട് കടയുടമകളുടെ വാദം കേട്ട കോടതി നഷ്ടപരിഹാരത്തിൽ നിലപാട് ഉറപ്പിക്കുകയായിരുന്നു. കടയുടമകളുടെ നഷ്ടം വിലയിരുത്തുന്നതിനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്താനും ഇവരുടെ റിപ്പോർട്ട് പരിഗണിച്ച് നഷ്ടത്തിന്റെ നാലിലൊന്ന് എല്ലാവർക്കും നൽകണമെന്നുമാണ് കോടതി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.

കടകൾ ഈ മാസം 25 ന് മുൻപ് ഒഴിഞ്ഞ് താക്കോൽ ജിസിഡിഎയ്ക്ക് കൈമാറണമെന്നും ഹൈക്കോടതി വിധിച്ചു. 25 ലക്ഷം രൂപയാണ് ആദ്യഗഡുവായി കെട്ടിവയ്ക്കേണ്ടത്. കടമുറികൾ ലീസിനെടുത്തവർ നൽകുന്ന നഷ്ടക്കണക്കിന്റെ 75 ശതമാനം കലക്ടർ അധ്യക്ഷനായ ഫിഫ അണ്ടർ 17 മത്സരത്തിന്റെ നടത്തിപ്പ് ചുമതലയുള്ള സമിതി നൽകണം.

നേരത്തേ അമ്പത് ലക്ഷം രൂപ കെട്ടിവയ്ക്കുന്നത് കോടതി പരിഗണിച്ചിരുന്നു. കേസിൽ വിശദമായ വാദം കേട്ട ശേഷം കടയുടമകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാണ് പിന്നീട് കോടതി വിധിച്ചിരിക്കുന്നത്.

100 ലധികം സ്ഥാപനങ്ങളാണ് കലൂർ സ്റ്റേഡിയത്തിലെ കോംപ്ലക്സിൽ പ്രവർത്തിക്കുന്നത്. ഇതിൽ 46 പേരാണ് കടകൾ അടച്ചുപൂട്ടണമെന്ന ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 23 വരെ കടകൾ അടക്കാനാണ് നേരത്തേ ജിസിഡിഎ ആവശ്യപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.