കണ്ണൂർ: മൂന്ന് ദിവസത്തെ സംസ്ഥാനതല ശുചീകരണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമായി. കണ്ണൂർ സിറ്റി വലിയകുളം ജുമാ മസ്ജിദ് പരിസരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പനിയും മറ്റുപകര്‍ച്ച വ്യാധികളും തടയുന്നതിന് ജൂണ്‍ 27, 28, 29 തീയതികളില്‍ നടക്കുന്ന ശുചീകരണം വിജയിപ്പിക്കാനും പ്രാദേശിക തലത്തില്‍ ഈ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടുപോകാനും നേരത്തെ സർവകക്ഷി യോഗം അഭ്യര്‍ഥിച്ചിരുന്നു.

ശുചീകരണത്തിന് ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിലും സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. ജനപങ്കാളിത്തത്തോടെ നടത്തുന്ന ത്രിദിന ശുചീകരണത്തില്‍ എന്‍സിസി, സ്കൗട്ട്, സ്റ്റുഡന്‍റ് പോലീസ് കാഡറ്റ് എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ വിദ്യാര്‍ഥികളെയാകെ പങ്കെടുപ്പിക്കുന്നുണ്ട്. പ്രാദേശിക തലത്തില്‍ ഈ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടു പോകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ