Special Trains Kerala- Timing Schedule-IRCTC Booking- കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിനുകൾ: സമയ ക്രമം അറിയാം

Special Trains Kerala- Timing Schedule-IRCTC Booking-ഒക്ടോബർ നവംബർ, ഡിസംബർ മാസങ്ങളിലായാണ് സ്പെഷ്യൽ ട്രെയിൻ സർവീസൂകൾ

special trains, pooja trains, festival trains, train time, train timings,train shedule, irctc, irctc website, irctc train enquiry, irctc login, irctc availability, irctc share price, irctc news, irctc customer care, irctc pnr, irctc air, irctc app, train running status, train number, train schedule, train live status train pnr, ട്രെയിന്‍, ട്രെയിന്‍ time, ട്രെയിന്‍ ടൈം, ട്രെയിന്‍ ടൈം ടേബിള്‍, ട്രെയിന്‍ സമയം, ട്രെയിന്‍ യാത്ര വിവരണം, ട്രെയിന്‍ യാത്ര, ട്രെയിന്‍ ഗതാഗതം, train ernakulam, train thiruvananthapuram, train thrissur, train kollam, train palakkad, ie malayalam

Special Trains Kerala- Timing Schedule-IRCTC Booking-  ഉത്സവ സീസണിന്റെ ഭാഗമായി ഒക്ടോബർ നവംബർ മാസങ്ങളിലേക്കുള്ള പുതിയ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ഇതിൽ അഞ്ച് ജോഡി ട്രെയിനുകൾ കേരളത്തിലേക്ക് സർവീസ് നടത്തും. എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് പാലക്കാട്, കോയമ്പത്തൂർ, സേലം വഴിയുള്ള ട്രെയിൻ സർവീസുകളാണ് ഇവ. ഹൗറ – എറണാകുളം, തിരുവനന്തപുരം – ഷാലിമാർ, തിരുവനന്തപുരം – ഗോരഖ്പൂർ ദ്വൈവാര ട്രെയിനുകളും, എറണാകുളം – ബറൗണി പ്രതിവാര ട്രെയിനും, തിരുവനന്തപുരം – സിക്കന്തരാബാദ് പ്രതിദിന ട്രെയിനുമാണ് സ്പെഷ്യൽ സർവീസുകൾ.

ഐആർസിടിസി (IRCTC) വെബ്സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.

പ്രത്യേക ട്രെയിനുകൾ

  1. നമ്പർ 02877 ഹൗറ – എറണാകുളം പ്രതിവാര സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ,നമ്പർ 02878 എറണാകുളം – ഹൗറ പ്രതിവാര സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ.
  2. നമ്പർ 02641 തിരുവനന്തപുരം – ഷാലിമാർ ദ്വൈവാര സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ ട്രെയിൻ, നമ്പർ 02642 ഷാലിമാർ – തിരുവനന്തപുരം ദ്വൈവാര സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ ട്രെയിൻ.
  3. നമ്പർ 07229 തിരുവനന്തപുരം – സിക്കന്തരാബാദ് പ്രതിദിന സ്‌പെഷ്യൽ ട്രെയിൻ, നമ്പർ 07230 സിക്കന്തരാബാദ് – തിരുവനന്തപുരം പ്രതിദിന സ്‌പെഷ്യൽ ട്രെയിൻ.
  4. നമ്പർ 02521 ബറൗനി – എറണാകുളം പ്രതിവാര സ്പെഷ്യൽ, നമ്പർ 02522 എറണാകുളം – ബറൗണി പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ, നമ്പർ 02512
  5. തിരുവനന്തപുരം – ഗോരഖ്പൂർ ദ്വൈവാര സൂപ്പർഫാസ്റ്റ് ട്രെയിൻ, നമ്പർ 02511 ഗോരഖ്പൂർ – തിരുവനന്തപുരം ദ്വൈവാര സൂപ്പർഫാസ്റ്റ് ട്രെയിൻ.

Train No.02877 / 02878 Howrah – Ernakulam – Howrah Weekly Superfast Festival Special Trains- നമ്പർ 02877 / 02878 ഹൗറ – എറണാകുളം – ഹൗറ വീക്ക്‌‌ലി

ട്രെയിൻ നമ്പർ 02877 ഹൗറ – എറണാകുളം പ്രതിവാര സൂപ്പർഫാസ്റ്റ് ഫെസ്റ്റിവൽ സ്‌പെഷ്യൽ ട്രെയിനുകൾ ഒക്ടോബർ 17, 24, 31, നവംബർ 7, 14, 21, 28 എന്നീ ശനിയാഴ്ചകളിൽ വൈകിട്ട് അഞ്ചിന് (17.00) ഹൗറയിൽ നിന്ന് യാത്ര തിരിക്കും. തിങ്കളാഴ്ചകളിൽ പുലർച്ചെ 06.30ന് (06.30) എറണാകുളത്ത് എത്തും.

സ്റ്റോപ്പേുകൾ: ഖരഗ്പൂർ, ബാലസോർ, ഭദ്രക്, കട്ടക്ക് , ഭുബനേശ്വർ, ഖുർദ റോഡ് ജോലാർപേട്ടൈ, സേലം, ഈറോഡ്, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ.

മടക്ക ദിശയിൽ ട്രെയിൻ നമ്പർ 02878 എറണാകുളം – ഹൗറ വീക്ക്‌ലി സൂപ്പർഫാസ്റ്റ് ഫെസ്റ്റിവൽ സ്‌പെഷ്യൽ ചൊവ്വാഴ്ചകളിൽ രാത്രി 12.20ന് (00.20) എറണാകുളത്ത് നിന്ന് പുറപ്പെടും. ഹൗറയിൽ ബുധനാഴ്ച ഉച്ചക്ക് 2.50ന് (14.50) എത്തിച്ചേരും. ഒക്ടോബർ 20, 27, നവംബർ 3, 10, 17, 24, ഡിസംബർ 1 തീയതികളിലാണ് മടക്ക ട്രെയിൻ.

സ്റ്റോപ്പുകൾ: തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, സേലം, ജോലാർപേട്ടൈ, കാട്ട്പടി, റെനിഗുണ്ട, ഒങ്കോൾ, വിജയവാഡ, രാജമുന്ദ്രി, ദുവ്വാഡ, വിജയനഗരം, ശ്രീകാകുളം റോഡ്, പാലാസാ, ബാലസോർ, ഖരഗ്‌പൂർ.

കോച്ചുകൾ: ഒരു 2-ടയർ കോച്ച്, അഞ്ച് 3-ടയർ കോച്ചുകൾ, ഒമ്പത് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, ഒരു പാൻട്രി കാർ, രണ്ട് ലഗേജ് കം ബ്രേക്ക് വാനുകൾ.

Train No. 02641 / 02642 Thiruvananthapuram – Shalimar – Thiruvananthapuram Bi-Weekly Superfast Festival Special Trains- ട്രെയിൻ നമ്പർ 02641/02642 തിരുവനന്തപുരം – ഷാലിമാർ – തിരുവനന്തപുരം ബൈവീക്ക്‌ലി

ട്രെയിൻ നമ്പർ 02641 തിരുവനന്തപുരം – ഷാലിമാർ ദ്വൈവാര ട്രെയിൻ വ്യാഴം, ശനി ദിവസങ്ങളിൽ വൈകിട്ട് 4.55ന് ( 16.55) തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടും. ശനി, തിങ്കൾ ദിവസങ്ങളിലായി ഉച്ചക്ക് 1.30ന് (13.50) ഷാലിമാറിലെത്തും. ഒക്ടോബർ 22, 24, 29, 31, നവംബർ 05, 07, 12, 14, 19, 21, 26 ദിവസങ്ങളിലാണ് തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഈ ട്രെിയിനുള്ളത്.

സ്റ്റോപ്പുകൾ: കൊല്ലം, കായംകുളം, ഹരിപ്പാട്, അമ്പലപുഴ, ആലപ്പുഴ, ചേർത്തല, എറണാകു, ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ടൈ, പെരമ്പൂർ, ഒങ്കോൾ, വിജയവാഡ, രാജമുന്ദ്രി, വിശാഖപട്ടണം, വിജയനഗരം, ശ്രീകാകുളും റോഡ്, പലാസ, ബ്രഹ്മപൂർ, ബലൂഗാവ്, ഖുദ്ര റോഡ്, ഭുബനേശ്വർ, കട്ടക്ക്, ജജ്പൂർഖിയോൺജാർ റോഡ്, ഭദ്രക്, ബലാസോർ, ഖരഗ്പൂർ, മെഛേദ, സാന്ദ്രാഗച്ചി.

മടക്ക ട്രെയിനായ നമ്പർ 02642 ഷാലിമാർ – തിരുവനന്തപുരം ട്രെയിൻ ചൊവ്വ, ഞായർ ദിവസങ്ങളിൽ രാത്രി 11.05ന് (23.05) ഷാലിമാറിൽ നിന്ന് പുറപ്പെടും. വ്യാഴം, ചൊവ്വ ദിവസങ്ങളിൽ രാത്രി 9.15ന് (21.15) തിരുവനന്തപുരത്തെത്തും.

ഒക്ടോബർ 27, നവംബർ 1, 3, 8, 10, 15, 17, 22, 24, 29 തീയതികളിലാണ് ട്രെയിൻ.

സ്റ്റോപ്പുകൾ: സാന്ദ്രാഗച്ചി, ഖരഗ്പൂർ, ബലാസോർ, ഭദ്രക്, ജജ്പൂർ ഖിയോഞ്ജർ റോഡ്, കട്ടക്ക്, ഭുബനേശ്വർ, ഖുർദ റോഡ്, ബലൂഗാവ്, ബ്രഹ്മപൂർ, പലാസ, ശ്രീകാകുളം റോഡ്, വിജയനഗരം, വിശാഖപട്ടണം, രാജമുന്ദ്രി, വിജയവാഡ, പെരമ്പൂർ, കാട്ട്പടി, ജോലാർപേട്ടൈ, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായം തിരുവനന്തപുരം പേട്ട

കോച്ചുകൾ: ഒരു 2-ടയർ എസി കോച്ച്, ആറ് 3-ടയർ എസി കോച്ചുകൾ, ഒൻപത് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, രണ്ട് ലഗേജ് കം ബ്രേക്ക് വാനുകൾ.

Train No.07230/07229 Secunderabad – Thiruvananthapuram – Secunderabad Daily Festival Specials- നമ്പർ 07230 / 07229 സിക്കന്തരാബാദ് – തിരുവനന്തപുരം – സിക്കന്തരാബാദ് പ്രതിദിന ട്രെയിൻ

നമ്പർ 07230 സിക്കന്തരാബാദ് – തിരുവനന്തപുരം ട്രെയിൻ ഒക്ടോബർ 20 മുതൽ നവംബർ 28 വരെ എല്ലാദിവസവും ഉച്ചക്ക് 12.20 ന് സിക്കന്തരാബാദിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 6.50ന് (18.50) തിരുവനന്തപുരത്ത് എത്തും.

നമ്പർ 07229 തിരുവനന്തപുരം –സിക്കന്തരാബാദ് ട്രെയിൻ ഒക്ടോബർ 22 മുതൽ നവംബർ 30 വരെ ദിവസവും രാവിലെ ഏഴുമണിക്ക് (07.00) തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം 12.20 ന് സിക്കന്തരാബാദിലെത്തും.

ഈ ട്രെയിനുകൾ നമ്പർ 17230/17229 സിക്കന്തരാബാദ് – തിരുവനന്തപുരം – സിക്കന്തരാബാദ് ശബരി എക്സ്പ്രസ് ട്രെയിനിന്റെ സമയക്രമത്തിലാണ് ഓടുക.വർക്കല, കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷോറണൂർ, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഇറോഡ്, സേലം, മൊറപ്പൂർ, ജോലാർപേട്ടൈ, കാട്ട്പടി, സിങ്കാരയകൊണ്ട, ഒങ്കോൾ, ചിരാല, ബാപട്ല, നിബുദ്രോലു, തെന്നാലി, ഗുണ്ടൂർ, സത്തേൻ പള്ളി, പിഡുഗുരള്ള, നാദികോഡ്, മിരയലഗുഡ, നൽഗൊണ്ട, ചാർലപ്പള്ളി എന്നിവിടങ്ങളിൽ ഇരു ദിശകളിലും സ്റ്റോപ്പുണ്ടാവും.

കോച്ചുകൾ: ഒരു 2-ടയർ എസി കോച്ച്, നാല് 3-ടയർ എസി കോച്ചുകൾ, പതിമൂന്ന് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ്, ഒരു പാൻട്രി, രണ്ട് ലഗേജ് കം ബ്രേക്ക് വാനുകൾ.

Train No.02521/02522 Barauni – Ernakulam – Barauni Weekly Superfast Festival Specials: ട്രെയിൻ നമ്പർ 02521/02522 ബറൗണി – എറണാകുളം – ബറൗണി പ്രതിവാര സൂപ്പർഫാസ്റ്റ് :

ട്രെയിൻ നമ്പർ 02521 ബറൗണി – എറണാകുളം വീക്ക്‌ലി സൂപ്പർഫാസ്റ്റ് ഫെസ്റ്റിവൽ സ്‌പെഷ്യൽ ട്രെയിൻഒക്ടോബർ 21, 28, നവംബർ 4, 11, 18, 25 ബുധനാഴ്ചകളിൽ രാത്രി 10-50ന് (22.50) ബറൗണിയിൽ നിന്ന് പുറപ്പെടും. ശനിയാഴ്ചകളിൽ ഉച്ചക്ക് 12.50 ന് എറണാകുളത്ത് എത്തിച്ചേരും.

സ്റ്റോപ്പുകൾ: സമസ്തിപൂർ, മുസഫർപൂർ, ഹാജിപൂർ, സോൻപൂർ, ഛപ്ര, സിവാൻ, ഭട്നി, ദേവ്റ സർദാർ, ഗോരഖ്പൂർ, ഖലീലാബാദ്, ബസ്തി, മങ്കാപൂർ, ഗോണ്ട, ബാരാബങ്കി, ബാദ്ഷാ‌നഗർ, ഐഷ്ബാഗ്, ഉന്നാവ്, കാൺപൂർ സെൻട്രൽ, പോഖ്റ്യാൻ, ഒറായ്, ഝാൻസി, ലളിത്പൂർ, ഭോപാൽ, ഇറ്റാർസി, ഘോറഡോങ്രി, ബേതുൽ, അമല, പാന്ധുമ, നാഗ്പൂർ, സേവാ ഗ്രാം, ഹിങാൻഘട്ട്, ചന്ദ്രപൂർ,ബാൽഹർഷാ, വാറങ്കൽ. ഖമ്മം, വിജയവാഡ,ഒങ്കോൾ, നെല്ലൂർ, ഗൂഡൂർ, ചെന്നൈ സെൻട്രൽ, ജോലാർ പേട്ടൈ, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, വടക്കാഞ്ചേരി, തൃശൂർ, ഇരിഞ്ഞാലക്കുട, ചാലക്കുടി, അങ്കമാലി ആലുവ.

മടക്ക ദിശയിൽ, ട്രെയിൻ നമ്പർ 02522 എറണാകുളം – ബറൗണി വീക്ക്‌ലി സൂപ്പർഫാസ്റ്റ് ഫെസ്റ്റിവൽ സ്‌പെഷ്യൽ ട്രെയിൻ ഞായറാഴ്ചകളിൽ കാലത്ത് 10.15ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെടും. ചൊവ്വാഴ്ചകളിൽ രാത്രി 11.10ന് ( 23.10) ബറൗണിയിൽ എത്തിച്ചേരും.

കേരളത്തിൽ ആലുവ, അങ്കമാലി, ചാലക്കുടി, ഇരിഞ്ഞാലക്കുട്, തൃശൂർ, വടക്കാഞ്ചേരി, ഒറ്റപ്പാലം പാലക്കാട് എന്നിവിടങ്ങളിലും തമിഴ്നാട്ടിൽ കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ടൈ, കാട്ട്പടി, ചെന്നൈ സെൻട്രൽ എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ടാവും. ഗൂഡൂർ, നെല്ലൂർ, വിജയവാഡ, ഖമ്മം, വാറങ്കൽ, നാഗ്പൂർ, ഇറ്റാർസി, ഭോപ്പാൽ, ഝാൻസി,ബസ്തി, ഖാലിദാബാദ്, ഗോരഖ്പൂർ, ദേവ്റ സർദാർ, ഭട്നി, സിവാൻ, ചപ്ര, വഴിയാണ് റൂട്ട്.

കോച്ചുകൾ: രണ്ട് 2-ടയർ എസി കോച്ചുകൾ, മൂന്ന് 3-ടയർ എസി കോച്ചുകൾ, പതിമൂന്ന് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, മൂന്ന് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, ഒരു പാൻട്രി കാർ, രണ്ട് ലഗേജ് കം ബ്രേക്ക് വാനുകൾ.

Train No 02511 / 02512 Gorakhpur – Thiruvananthapuram – Gorakhpur Bi-Weekly Superfast Festival Specials:- ട്രെയിൻ നമ്പർ 02511/02512 ഗോരഖ്പൂർ – തിരുവനന്തപുരം – ഗോരഖ്പൂർ ബൈ-വീക്ക്‌ലി

ട്രെയിൻ നമ്പർ 02511 ഗോരഖ്പൂർ – തിരുവനന്തപുരം ദ്വൈവാര സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ ട്രെയിൻ വെള്ളിയാഴ്ചയും ഞായറാഴ്ചയും പുലർച്ചെ 06.35ന് ഗോരഖ്പൂരിൽ നിന്ന് പുറപ്പെടും. ഞായർ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് 5.20ന് (17.20) തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും. ഒക്ടോബർ 23, 25, 30 നവംബർ 1, 6, 8, 13, 15, 20, 22, 27, 29തീയതികളിലാണ് ട്രെയിൻ.

സ്റ്റോപ്പുകൾ: ഖലിലാബാദ്, ബസ്തി, മങ്കാപൂർ, ഗോണ്ട, ബാരാബങ്കി, ബാദ്ഷാ‌നഗർ, ഐഷ്ബാഗ്, ഉന്നാവ്, കാൺപൂർ സെൻട്രൽ, പോഖ്രയാൻ, ഒറായ്, ഝാൻസി, ലളിത്പൂർ, ഭോപ്പാൽ, ഇറ്റാർസി, ഘോറഡോംഗ്രി, ബെതുൽ, അംല, നാഗ്പൂർ, വാറങ്കൽ, ഖമ്മം, വിജയവാഡ, ചെന്നൈ, കാട്ട്പടി, ജോലാർപേട്ടൈ, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, വടക്കാഞ്ചേരി, തൃശൂർ, ഇരിഞ്ഞാലക്കുട, ചാലക്കുടി, അങ്കമാലി, ആലുവ, എറണാകുളം ജങ്ഷൻണ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കയാംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും.

മടക്ക ദിശയിൽ, ട്രെയിൻ നമ്പർ 02512 തിരുവനന്തപുരം – ഗോരഖ്പൂർ ട്രെയിൻ ചൊവ്വാഴ്ചകളിലും ബുധനാഴ്ചകളിലും പുലർച്ചെ 06.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉച്ചക്ക് 3.20ന് (15.20) ഗോരഖ്പൂരിലെത്തും. ഒക്ടോബർ 27, 28, നവംബർ 3, 4, 10, 11, 17, 18, 24, 25 , 2020 ഡിസംബർ 1, 2 തീയതികളിലാണ് ട്രെയിൻ.

കേരളത്തിൽ കൊല്ലം, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ, ആലുവ, അങ്കമാലി, ചാലക്കുടി, ഇരിഞ്ഞാലക്കുട, തൃശൂർ, വടക്കാഞ്ചേരി, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിലും തമിഴ്നാട്ടിൽ കോയമ്പത്തബൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ടൈ, കാട്ട്പടി, ചെന്നൈ സെൻട്രൽ എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ടാവും.

കോച്ചുകൾ: രണ്ട് 2-ടയർ എസി കോച്ചുകൾ, ആറ് 3-ടയർ എസി കോച്ചുകൾ, ഏഴ് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, രണ്ട് ലഗേജ് കം ജനറേറ്റർ കാറുകൾ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Festival special trains kerala timing schedule southern indian railway thiruvananthapuram ernakulam gorakhpur barauni secunderabad shalimar howra thrissur palakkad kollam coimbatore chennai vijayawada

Next Story
നവരാത്രിക്ക് കെഎസ്ആര്‍ടിസിയുടെ പ്രത്യേക അന്തർസംസ്ഥാന സർവീസുകൾKSRTC, കെഎസ്ആർടിസി, special service, aanavandi, ആനവണ്ടി, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com