കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനായ ഫെഫ്കയിൽ നിന്നും പുറത്താക്കി. നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്നു കൂടി അദ്ദേഹത്തെ പുറത്താക്കിയിട്ടുണ്ട്. കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. അതേസമയം, താരസംഘടനയായ അമ്മയിൽ നിന്നും ദിലീപിനെ പുറത്താക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാനുള്ള യോഗം മമ്മൂട്ടിയുടെ വീട്ടിൽ പുരോഗമിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ