തിരുവനന്തപുരം: നാളെ തുടങ്ങാനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചു. സ്വകാര്യ ബസ് ഉടമകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ബസ് ഉടമകൾ അറിയിച്ചു.

ഇന്ധന വില വർധനയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ബസ് നിരക്കു വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഫെബ്രുവരി ഒന്നു മുതൽ‌ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങിയത്. കുറഞ്ഞ നിരക്ക് 10 രൂപയാക്കുക, വിദ്യാർഥികളുടെ കുറഞ്ഞ യാത്രാനിരക്ക് അഞ്ചുരൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് ഉടമകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റി പണിമുടക്ക് പ്രഖ്യാപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ