ഫസൽ വധക്കേസ്: പ്രതികളായ കാരായി ചന്ദ്രശേഖരനും രാജനും ജാമ്യവ്യവസ്ഥയിൽ ഇളവ്

എറണാകുളം ജില്ല വിട്ടു പോവരുതെന്ന ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയാണ് പ്രതികൾ കോടതിയെ സമീപിച്ചത്

court, news, ie malayalam

കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ പ്രതികളായ കാരായി ചന്ദ്രശേഖരനും രാജനും ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവ് അനുവദിച്ചു. മൂന്നു മാസം കഴിഞ്ഞ് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാം. നിലവിലെ നിയന്ത്രണം മൂന്നു മാസം കൂടി തുടരും. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.

എറണാകുളം ജില്ല വിട്ടു പോവരുതെന്ന ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയാണ് പ്രതികൾ കോടതിയെ സമീപിച്ചത്. ഇളവ് അനുവദിക്കരുതെന്ന സിബിഐയുടെ ആവശ്യം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അശോക് മേനോന്റെ ഉത്തരവ്. എറണാകുളം ജില്ല വിട്ടു പോവരുതെന്ന വ്യവസ്ഥയിലാണ് കോടതി 2013 ൽ ഇരുവർക്കും ജാമ്യം അനുവദിച്ചത്.

കേസിൽ ഹൈക്കോടതി തുടരന്വേഷണം നിർദേശിച്ചതിനാൽ വിചാരണ നീട്ടിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ടെന്നും കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നത് തടയേണ്ടതില്ലെന്നും ഹർജിക്കാർ ബോധിപ്പിച്ചു. പ്രതികൾ വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും ഇളവ് നൽകരുതെന്നുമായിരുന്നു സിബിഐയുടെ വാദം.

Read More: കോവിഡ് മരണം നിർണയിക്കുന്നത് വിപുലീകരിച്ച് ബിഹാറും കർണാടകയും

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Fazal murder probe high court relaxation of bail condition540668

Next Story
സംസ്ഥാനത്ത് പുതിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ; കടകൾ രാത്രി ഒമ്പത് വരെ തുറക്കുംcoronavirus, festival season coronavirus, festival season mass gathering, coronavirus guidlines health ministry, covid vaccination, india covid 19 news, coronavirus india, kerala coronavirus news, assam coronavirus news, assam covid cases, coronavirus india news, india news, coronavirus news, covid 19 latest news, maharashtra covid 19 cases, covid 19 india, coronavirus new cases in india, india coronavirus news, india coronavirus latest news, maharashtra coronavirus news, maharashtra coronavirus cases, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express