കോ​​ട്ട​​യം: ഭീകരരുടെ ത​​ട​​വ​​റ​​യി​​ൽ​​നി​​ന്ന് ഒ​​ന്ന​​ര വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം മോ​​ചി​​ത​​നാ​​യ ഫാ.​ടോം ഉ​​ഴു​​ന്നാ​​ലി​​ൽ ഒക്ടോബർ ഒന്നിന് കേരളത്തിൽ എത്തും. ഒ​​ക്ടോ​​ബ​​ർ ഒ​​ന്നി​​ന് രാ​​വി​​ലെ 10ന് ​നെ​​ടു​​ന്പാ​​ശേ​​രി​​യി​​ലെ​​ത്തു​​ന്ന ഫാ.ടോമിനെ ബി​​ഷ​​പ്പു​​മാ​​രുടെ നേതൃത്വത്തിൽ സ്വീ​​ക​​രി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞു പാ​​ലാ ബി​​ഷ​​പ്‌സ് ഹൗ​​സി​​ൽ ബി​ഷ​​പ്പു​​മാ​​രെ സ​​ന്ദ​​ർ​​ശി​​ച്ച​​ശേ​​ഷം നാ​​ലി​​നു ജ​​ന്മ​​നാ​​ടാ​​യ രാ​​മ​​പു​​ര​​ത്തെ​​ത്തും. സ്വീ​​ക​​ര​​ണ​​ത്തി​​നു​​ശേ​​ഷം രാ​​മ​​പു​​രം സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. രണ്ടിന് തിരുവനന്തപുരത്തും മൂന്നിന് കൊല്ലത്തും ഫാ.ടോമിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്.

സെപ്റ്റംബർ 27ന് ​​രാ​​ത്രി പ്രദേശിക സമയം 8.45നു ​​റോ​​മി​​ൽ​​നി​​ന്നു​​ള്ള എ​​യ​​ർ ഇ​​ന്ത്യ വി​​മാ​​ന​​ത്തി​​ൽ പുറപ്പെട്ട് 28നു ​​രാ​​വി​​ലെ 7.45ന് ​​ഫാ.​ടോം ​ഡ​​ൽ​​ഹി​​യി​​ലെ​​ത്തും. പ്രധാനമന്ത്രിയുമായി ഫാദർ ടോം കൂടികാഴ്ച നടത്തും. 29, 30 തീയതികളില്‍ ബെംഗളൂരുവിലായിരിക്കും.

യെമനിലെ ഏദനിൽ മദർ തെരേസ രൂപംകൊടുത്ത ‘ഉപവിയുടെ സഹോദരിമാർ’ (മിഷനറീസ് ഓഫ് ചാരിറ്റി) സന്യാസിനീ സമൂഹം നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണു 2016 മാർച്ച് നാലിനു ഭീകരർ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. ഈ മാസം 12ന് ഒമാൻ ഭരണകൂടത്തിന്റെ ഇടപെടലിനെ തുടർന്നാണ് ഭീകരർ ഉഴുന്നാലിലിനെ മോചിപ്പിച്ചത്. മോചനത്തിനുശേഷം നേരെ റോമിലേക്കായിരുന്നു ഫാ.ടോം പോയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ