മലപ്പുറം: പ്രായപൂർത്തിയാകാത്ത നാല് പെൺമക്കളെ വർഷങ്ങളോളം പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പോക്സോ നിയമപ്രകാരമാണ് പിതാവിനെതിരെ കേസെടുത്തിരിക്കുന്നത്. 10, 13, 15, 17 വയസുള്ള മക്കളെയാണ് ഇയാൾ വർഷങ്ങളോളമായി പീഡിപ്പിച്ചു വന്നത്. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് കുട്ടികൾ പീഡനവിവരം തുറന്നു പറഞ്ഞത്.

പത്ത് വയസുകാരിയാണ് പിതാവിന്റെ പീഡനത്തെക്കുറിച്ച് ആദ്യം അധ്യാപികയോട് പറഞ്ഞത്. അധ്യാപിക ഇക്കാര്യം ചൈൾഡ് ലൈനിനെ അറിയിക്കുകയായിരുന്നു. ചൈൾഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിങ്ങിലാണ് പിതാവ് വർഷങ്ങളായി പീഡിപ്പിക്കുകയായിരുന്ന വിവരം മറ്റ് കുട്ടികളും വെളിപ്പെടുത്തിയത്. ഇയാള്‍ക്ക് 47 വയസുണ്ട്.

Read Also: വേദിയില്‍ കാര്യങ്ങള്‍ പറയുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതായിരുന്നു; ജയരാജനെതിരെ അലന്റെ അമ്മ

കുട്ടികളില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തിയ പൊലീസ് പെണ്‍കുട്ടികളുടെ അമ്മയെയും ചോദ്യം ചെയ്യുകയാണ്. അമ്മയുടെ അറിവോടെയാണ് പീഡനമെങ്കിൽ ഇവർക്കെതിരെയും പൊലീസ് നടപടിയുണ്ടാകും.

Editor’s note: In accordance with a Supreme Court order, any information that could lead to the identification of a victim of rape and/or sexual assault, or a child in conflict with the law, cannot be disclosed or revealed in any manner.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.