scorecardresearch

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പരാതിയും മൊഴിയും നൽകിയ വൈദികൻ മരിച്ച നിലയിൽ

ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഫാദർ കുര്യാക്കോസ് കാട്ടുതറയുമായി ശത്രുത ഉണ്ടായിരുന്നുവെന്നും മരണത്തെ കുറിച്ച് അന്വേഷിക്കണമെന്നും ബന്ധുക്കൾ

ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഫാദർ കുര്യാക്കോസ് കാട്ടുതറയുമായി ശത്രുത ഉണ്ടായിരുന്നുവെന്നും മരണത്തെ കുറിച്ച് അന്വേഷിക്കണമെന്നും ബന്ധുക്കൾ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
kuriakose kattuthara,bishop franko

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിയും മൊഴിയും നൽകിയ വൈദികൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ. ഫാദർ കുര്യാക്കോസ് കാട്ടുതറയാണ്(60) മരിച്ചത്. ഇന്ന് രാവിലെ താമസസ്ഥലത്തെ മുറയില്‍ മരിച്ച നിലയിൽ കാണുകയായിരുന്നു

Advertisment

ജലന്ധർ രൂപതയിലെ പഴയ തലമുറയിലെ വൈദികനാണ് മരണമടഞ്ഞ കുര്യാക്കോസ് കാട്ടുതറ.  കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നൽകിയ വൈദികനാണ് കുര്യാക്കോസ് കാട്ടുതറ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ സാക്ഷിയായിരുന്നു ഫാ. കുര്യാക്കോസ് കാട്ടുതറ.

വൈദികനെ ഇന്നലെ ഉച്ചയ്ക്ക് ശേഷം ആരും കണ്ടിരുന്നില്ലെന്നും ഇന്ന് രാവിലെ അദ്ദേഹത്തിന്റെ താമസസ്ഥലത്ത് എത്തിയ ജോലിക്കാരനാണ് വൈദികനെ മരിച്ച നിലയിൽ കണ്ടത്. വാതിൽ​ തുറക്കാത്തതിനാൽ ജനലിലൂടെ നോക്കിയപ്പോഴാണ് വൈദികൻ കിടക്കുന്നത് കണ്ടത്. അദ്ദേഹം വിശ്രമിക്കുകയാണെന്നാണ് ആദ്യം കരുതിയതെന്നും ജോലിക്കാരൻ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. മുറി പരിശോധിച്ച പൊലീസിന് സംശയങ്ങളുണ്ട് അദ്ദേഹത്തെ ഛർദ്ദിച്ച നിലയിലാണ് കണ്ടെത്തിയത്. മുറിക്കുളളിലെ സാധനങ്ങൾ വാരിവരിച്ചിട്ട നിലയിലാണ് പൊലീസ് പരിശോധിക്കുമ്പോൾ കണ്ടതെന്നുമാണ് റിപ്പോർട്ട്.

ഫ്രാങ്കോയ്ക്ക് കുര്യാക്കോസ് കാട്ടുതറയോട് ശത്രുത ഉണ്ടായിരുന്നതായി സഹോദരൻ ജോസ് കാട്ടുതറ പറഞ്ഞു. ഈ മരണം ദുരൂഹമാണെന്നും ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാങ്കോ ഫാ. കുര്യാക്കോസ് പീഡിപ്പിക്കുയായിരുന്നുവെന്നും ബന്ധുവായ ജോസ് കാട്ടുതറ മാതൃഭൂമി ചാനലിൽ ആരോപിച്ചു.

Advertisment

ഫാ. കാട്ടുതറയ്ക്ക് ഗുണ്ടകളുടെ ഭീഷണി ഉണ്ടായിരുന്നു. വീടീന് നേരെ കല്ലേറ് അടക്കം ആക്രമണം ഉണ്ടായിരുന്നു. മൊഴി കൊടുത്ത അന്ന് തന്നെ വീട്ടിന് നേരെ കല്ലേറ് ഉണ്ടായതായും സഹോദരൻ പറഞ്ഞു.

രണ്ട് ദിവസം മുമ്പ് കുര്യാക്കോസ് കാട്ടുതറയും താനുമായി സംസാരിച്ചിരുന്നുവെന്ന് മറ്റൊരു സഹോദരനായ ജോണി കാട്ടുതറ പറഞ്ഞു.  മരണത്തിൽ  ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഫാ കുര്യാക്കോസിന്റെ വണ്ടി ഗുണ്ടകൾ തല്ലിപ്പൊളിക്കുകയും അദ്ദേഹത്തെ  കല്ലെറിയുകയും ചെയ്ത കാര്യങ്ങളൊക്കെ അദ്ദേഹം നേരത്തെ തന്നോട് പറഞ്ഞിരുന്നു.  ബിഷപ്പ് ഫ്രാങ്കോയുമായി ബന്ധപ്പെട്ട വിഷയത്തിൽ   തനിക്ക് ഭയങ്കര ടെൻഷനുണ്ടെന്നും ആശങ്കയുണ്ടെന്നും എന്നും പറഞ്ഞിരുന്നു. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം കിട്ടിയാൽ എന്തായിരിക്കും സംഭവിക്കുകയെന്ന് അറിയില്ലെന്നും വൈദികൻ പറഞ്ഞിരുന്നതായും  ഫാദർ ആരോഗ്യവനായിരുന്നുവെന്നും സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തണമെന്നും ജോണി കാട്ടുതറ പറഞ്ഞു.

അതേസമയം ഫാദർ കുര്യാക്കോസ് കാട്ടുതറയുടെ മരണത്തിൽ അസ്വാഭാവികതയൊന്നും ഇല്ലെന്നാണ് ജലന്ധർ രൂപതയുടെ പ്രതികരണം.

ദസ്‌വയിലെ സെന്റ് പോള്‍സ് കാത്തലിക് പള്ളിയിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയാണ് ഫാ.കുര്യക്കോസ്. പരാതിക്കാരിയായ കന്യാസ്ത്രീ അടക്കം നിരവധി കന്യാസ്ത്രീകളുടെയും വൈദികരുടെയും അധ്യാപകന്‍ കൂടിയാണ് ഫാ.കാട്ടുത്തറ

Found Dead Death Priest Bishop

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: