മ​ല​പ്പു​റ​ത്ത് അ​ച്ഛ​ൻ മ​ക​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. മ​ല​പ്പു​റം പ​ത്ത​നാ​പു​രം സ്വ​ദേ​ശി​നി ആ​തി​ര​യെ​യാ​ണ് അ​ച്ഛ​ൻ പൂ​വ​ത്തി​ക്ക​ണ്ടി ചാ​ല​ത്തി​ങ്ങ​ൽ രാ​ജ​ൻ കു​ത്തി​ക്കൊ​ന്ന​ത്. രാ​ജ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

ആ​തി​ര ഒ​രു യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നെ​ന്നും ഇ​രു​വ​രും വെ​ള്ളി​യാ​ഴ്ച വി​വാ​ഹി​ത​രാ​വാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് രാ​ജ​നു​മാ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് ആ​തി​ര​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. അച്ഛന്‍ തീരുമാനിച്ച വിവാഹത്തില്‍ പെണ്‍കുട്ടിയ്ക്ക് താല്‍പര്യമില്ലായിരുന്നു. പെൺകുട്ടിക്ക് മറ്റൊരാളുമായുള്ള പ്രണയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടില്‍ വച്ചുതന്നെയാണ് രാജന്‍ കൃത്യം നടത്തിയത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ