പാലക്കാട്: വടക്കഞ്ചേരി പരുവാശേരിയില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു. പരുവാശേരി കുന്നങ്കാട് മണ്ണാംപറമ്പ് വീട്ടിൽ മത്തായിയുടെ മകൻ ബേസിൽ (36) ആണ് കൊല്ലപ്പെട്ടത്. ബേസിൽ വീട്ടിൽ മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കിയിരുന്നതായും ഇതിൽ മനംമടുത്ത് ഇന്നലെ രാത്രി പത്ത് മണിയോടെ പിതാവ് മത്തായി ബേസിലിനെ വെട്ടുകയായിരുന്നെന്നും പൊലീസ് പറയുന്നു. ഇസ്രയേലിൽ നഴ്‌സ് ആയിരുന്ന ബേസിൽ ഒരു വർഷമായി നാട്ടിലാണ്.

Read Also: ഇവിടെ മുഴുവന്‍ രാജ്യദ്രോഹികളാണല്ലോ! വീണ്ടും വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്

മകനെ വെട്ടിയ ശേഷം പുലർച്ചെ ഒരു മണിയായപ്പോൾ മത്തായി സുഹൃത്തിനെ വിവരമറിയിച്ചു. വീട്ടിലെത്തിയ മത്തായിയുടെ സുഹൃത്ത് ചോരയിൽ കുളിച്ചുകിടക്കുന്ന ബേസിലിന്റെ ശരീരമാണ് കണ്ടത്. ഇയാൾ പൊലീസിനെ വിവരമറിയിച്ചു. വെട്ടേറ്റ തത്ക്ഷണം തന്നെ ബേസിൽ കൊല്ലപ്പെട്ടതായാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ മത്തായിയെ (58) പൊലീസ് അറസ്റ്റ് ചെയ്‌തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.