കണ്ണൂരില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തു

തലയ്ക്ക് വെട്ടേറ്റ കുഞ്ഞ് ആശുപത്രിയിലേക്കുള്ള വഴിയില്‍ തന്നെ മരിച്ചിരുന്നു

കണ്ണൂര്‍: എരുവേശിയില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം പിതാവ് ആത്മഹത്യ ചെയ്തു. എരുവേശി മുയിപ്രയിലെ സതീശനാണ് മകൻ ധ്യാന്‍ ദേവിനെ കൊല്ലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ട്ടേറ്റ ഭാര്യ അഞ്ജു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. ഇന്ന് രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം.

നിലവിളി കേട്ട് നാട്ടുകാരാണ് വീടിന്റെ വാതില്‍ പൊളിച്ച് കുഞ്ഞിനെയും അമ്മയെയും ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്ക് വെട്ടേറ്റ കുഞ്ഞ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചു.

സതീശന് മാനസിക വെല്ലുവിളികളുണ്ടായിരുന്നെന്നും മരുന്ന് കഴിക്കുന്നയാളായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണമില്ല. പൊലീസ് അന്വേഷണത്തിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ.

ആത്മഹത്യാ പ്രവണതയെ അതിജീവിക്കാൻ സഹായിക്കുന്ന എൻ‌ജി‌ഒകൾ രാജ്യത്തുണ്ട്. മാനസികാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന അവരുടെ സേവനങ്ങൾക്കായി കൗൺസിലിങ് ഹെൽപ്‌ലൈനുകളിൽ വിളിക്കാം. ആവശ്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കേരളത്തിലെ എൻജിഒകളും ഹെൽപ്പ് ലൈൻ നമ്പറും: പ്രതീക്ഷ- 0484 2448830; മൈത്രി-0484-2540530. കേരളത്തിനു പുറത്തുള്ള എൻ ജി ഒകളും ഹെൽപ്പ് ലൈൻ നമ്പറുകളും
ഹൈദരാബാദ് (Roshni)- 040 790 4646, മുംബൈ (Aasra)-022 2754 6669, ഡൽഹി (Sanjivini)- 011-24311918, ചെന്നൈ (Sneha) – 044- 24640050, ബെംഗളുരൂ (Sahai) – 080-25497777
.

Also Read: ഇടുക്കിയില്‍ ദമ്പതികള്‍ക്ക് നേരെ കാട്ടാന ആക്രമണം; യുവതിയെ ചവിട്ടിക്കൊന്നു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Father commits suicide after killing nine month old son in kannur

Next Story
പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ട, എല്ലാ വിദ്യാര്‍ഥികള്‍ക്കും അഡ്മിഷന്‍ ലഭിക്കും: വിദ്യാഭ്യാസ മന്ത്രിV Sivankutty, Plus One Admission
The moderation of comments is automated and not cleared manually by malayalam.indianexpress.com
X