കണ്ണൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

തൃ​ശൂ​ർ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്

ക​ണ്ണൂ​ർ: വാഹനാപകടത്തില്‍ അച്ഛനും രണ്ട് മക്കളും മരിച്ചു. പ​യ്യ​ന്നൂ​ർ എ​ടാ​ട്ട് ആണ് അപകടം ഉണ്ടായത്. തൃശൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. എടാട്ട് കേന്ദ്രവിദ്യാലയത്തിനു സമീപമായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. മംഗലാപുരത്ത് നിന്ന് വരികയായിരുന്ന ടാങ്കര്‍ ലോറിയും മൂകാംബികയിലേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചതെന്ന് പൊലീസ് അറിയിച്ചു

തൃ​ശൂ​ർ കൂ​ർ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി ബി​ന്ദു​ലാ​ൽ (55), സഹോദരിയുടെ മ​ക്ക​ളാ​യ ത​രു​ൺ (16), ഐശ്വര്യ (10) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു അ​ഞ്ച് പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യിലാണ്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Father and two children die in car accident in kannur

Next Story
കണ്ണുനട്ട് കണ്ണൂര്‍; ആദ്യവിമാനം പറക്കുക അബുദാബിയിലേക്ക്; ടിക്കറ്റ് ബുക്കിങ് ദിവസങ്ങള്‍ക്കുളളില്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com