scorecardresearch

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെയും മകനെയും അയല്‍വാസി കുത്തിക്കൊലപ്പെടുത്തി

അയല്‍വാസി വേലപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെയും മകനെയും അയല്‍വാസി കുത്തിക്കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രം

തൃശൂര്‍: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് അച്ഛനെയും മകനെയും അയല്‍വാസി കുത്തിക്കൊലപ്പെടുത്തി. തൃശൂര്‍ ചേര്‍പ്പ് പല്ലിശ്ശേരിലാണ് സംഭവം. പല്ലിശ്ശേരി പനങ്ങാടന്‍ വീട്ടില്‍ ചന്ദ്രന്‍ (62), മകന്‍ ജിതിന്‍ (32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. അയല്‍വാസി വേലപ്പനുമായി ഉണ്ടായ തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്കെത്തുകയായിരുന്നു.

കത്തിയുമായി എത്തിയ വേലപ്പന്‍ അച്ഛനെയും മകനെയും കുത്തുകയായിരുന്നു. ഇരുവരെയും ഉടന്‍ കൂര്‍ക്കഞ്ചേരി എലൈറ്റ് മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയെ ചേര്‍പ്പ് പൊലീസ് പിടികൂടി. വേലപ്പന്‍ ചേര്‍പ്പ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്.

ചന്ദ്രന്റെ വീടിന് മുന്നില്‍ ചെന്ന് വേലപ്പന്‍ ബഹളം വെവച്ചു. ഇതു ചോദിക്കാന്‍ ചെന്നപ്പോഴാണ് ഇരുവരെയും വേലപ്പന്‍ കുത്തിയത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Father and son were stabbed to death