തിരൂർ: ട്രെയിൻ തട്ടി അച്ഛനും മകളും മരിച്ചു. മലപ്പുറം താനൂരിലാണ് സംഭവം. തലക്കടത്തൂർ സ്വദേശി കണ്ടം പുലാക്കൽ അസീസ് (46), മകൾ അജ്‌വ മർവ (10) എന്നിവരാണ് മരിച്ചത്. റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം.
ബന്ധുവീട്ടിൽനിന്നും തിരിച്ചുപോകുന്നതിനിടെയായിരുന്നു ദാരുണ സംഭവം. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിൻ തട്ടിയാണ് അപകടം. തിരൂര്‍ ഇസ്‌ലാമിക് സെന്ററിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അജ്‌വ മര്‍വ.