തിരുവനന്തപുരം: പോത്തൻകോട് യാത്രക്കാരായ അച്ഛനും മകൾക്കും നേരെ ഗുണ്ടാ ആക്രമണം. വെഞ്ഞാറമൂട് സ്വദേശിക്കും പതിനേഴുകാരിയായ മകൾക്കും നേരെയാണ് ആക്രമണമുണ്ടായത്. കവർച്ച കേസ് പ്രതിയും സംഘവുമാണ് ഇവരെ ആക്രമിച്ചത്.
ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ഹോട്ടലിൽ ഭക്ഷണം കഴിച്ചു ഇറങ്ങിയ നാലംഗ സംഘം വാഹനത്തിന് തടസം സൃഷ്ടിച്ചു എന്നാരോപിച്ചു പിതാവിനെയും മകളെയും ആക്രമിക്കുകയായിരുന്നു. പിതാവിനെ അസഭ്യം പറഞ്ഞ ശേഷം പെൺകുട്ടിയെ കയ്യേറ്റം ചെയ്തുവെന്നാണ് പരാതി.
മാസങ്ങൾക്ക് മുൻപ് പള്ളിപ്പുറത്ത് ജുവലറി ഉടമയെ മുളകുപൊടി എറിഞ്ഞ് വെട്ടിപ്പരുക്കേൽപ്പിച്ച് നൂറ് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതിയായ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. വെള്ള വാഗണർ കാറിലാണ് ഇവർ എത്തിയത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അച്ഛന്റെയും മകളുടെയും മൊഴിയും എടുത്തിട്ടുണ്ട്.
Also Read: എസ്.ഡി.പി.ഐ പിന്തുണ; ഈരാറ്റുപേട്ടയിൽ രണ്ട് സിപിഎം നേതാക്കൾക്കെതിരെ നടപടി