Latest News

എം.സി കമറുദ്ദീന് മൂന്ന് കേസിൽ ഉപാധികളോടെ ജാമ്യം

ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യാവുമാണ് മറ്റ് വ്യവസ്ഥകൾ

കൊച്ചി: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്ന് കേസിൽ മുസ്ലിം ലീഗ് എംഎൽഎ എം.സി കമറുദ്ദീന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നു മാസത്തേക്ക് പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യവുമാണ് മറ്റ് വ്യവസ്ഥ.

കമറുദ്ദീന്റെ ആദ്യ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. പുതിയതായി സ്മർപ്പിച്ച മൂന്നു ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് അശോക് മേനോൻ പരിഗണിച്ചത്. നിക്ഷേപകരെ വഞ്ചിച്ച് കോടികൾ തട്ടിയെന്ന പരാതിയിൽ നൂറിലധികം കേസുകളാണ് കമറുദ്ദീൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ റജിസ്റ്റർ ചെയ്തിട്ടുള്ളത്. മറ്റു കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ കമറുദ്ദീനു പുറത്തിറങ്ങാനാവില്ല.

Also Read: മുന്നണിയുടെ മതനിരപേക്ഷ മുഖം നഷ്ടപ്പെട്ടു; യുഡിഎഫിനെതിരെ സത്യദീപം മുഖപ്രസംഗം

രേഖകൾ പിടിച്ചെടുത്തതും ആരോഗ്യകാരണങ്ങൾ പരിഗണിച്ചുമാണ് ജാമ്യം അനുവദിച്ചത്. പല ഇടപാടുകളിലും പണം തിരിച്ചുനൽകിയെന്നും അറസ്റ്റിലായിട്ട് ഇപ്പോൾ 56 ദിവസം ആയെന്നും മൂന്നാം പ്രതി അറസ്റ്റിലായന്നും പല സാക്ഷികളെയും ചോദ്യം ചെയ്തു കഴിഞ്ഞെന്നും കൂടുതൽ കസ്റ്റഡി ആവശ്യമില്ലന്നും കാസർഗോഡ് കയറില്ലെന്നും എംഎൽഎ ഹോസ്റ്റലിൽ താമസിക്കാൻ തയ്യാറ്റണെന്നും കമറുദ്ദീൻ ബോധിപ്പിച്ചു.

Also Read: അനിൽ പനച്ചൂരാന്റെ മരണം: അസ്വാഭാവിക മരണത്തിനു കേസ്

കാസർഗോഡ് തൃക്കരിപ്പൂർ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കമറുദ്ദീനെതിരെ നേരത്തെ പൊലീസ് കേസെടുത്തത്. മൂന്ന് പേരിൽ നിന്നായി മുപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസ്. എണ്ണൂറോളം പേരിൽനിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി എന്നാണ് പരാതി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Fashion gold scam mc khamarudheen bail

Next Story
മുന്നണിയുടെ മതനിരപേക്ഷ മുഖം നഷ്ടപ്പെട്ടു; യുഡിഎഫിനെതിരെ സത്യദീപം മുഖപ്രസംഗം
The moderation of comments is automated and not cleared manually by malayalam.indianexpress.com