ഫാഷൻ ഗോൾഡ് തട്ടിപ്പ്: പ്രധാനസൂത്രധാരൻ കമറുദീനെന്ന് സർക്കാർ കോടതിയിൽ

കമറുദീൻ ഫാഷൻ ഗോൾഡ് സ്ഥപനങ്ങളുടെ മുഴുവൻ സമയ ഡയറക്ടർ ആയിരുന്നുവെന്നും കമ്പനിയുടെ ദൈനംദിന കാര്യങ്ങൾ കമറുദീന് അറിയാമായിരുന്നുവെന്ന് ജീവനക്കാരുടെ മൊഴിയുണ്ടന്നും സർക്കാർ അറിയിച്ചു

കൊച്ചി: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പിന്റെ പ്രധാനസൂത്രധാരൻ മുസ്ലിംലീഗ് എംഎൽഎ, എം.സി കമറുദീൻ ആണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കമറുദീന്റെ ഹർജിയിലാണ് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ സി.ശ്രീധരൻ നായർ സത്യവാങ്ങ്മൂലം സമർപ്പിച്ചത്.

കമറുദീൻ ഫാഷൻ ഗോൾഡ് സ്ഥപനങ്ങളുടെ മുഴുവൻ സമയ ഡയറക്ടർ ആയിരുന്നുവെന്നും കമ്പനിയുടെ ദൈനംദിന കാര്യങ്ങൾ കമറുദീന് അറിയാമായിരുന്നുവെന്ന് ജീവനക്കാരുടെ മൊഴിയുണ്ടന്നും സർക്കാർ അറിയിച്ചു. 2016 മുതൽ നഷ്ടത്തിലായിരുന്ന കമ്പനി ലാഭത്തിലാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ നിക്ഷേപകരിൽ നിന്ന് കോടികൾ സ്വീകരിച്ചു. കമറുദീനാണ് ഏറ്റവും കൂടുതൽ ഓഹരിയുള്ള പങ്കാളിയെന്നും കോടതി വ്യക്തമാക്കി. എല്ലാ സ്ഥാപനങ്ങളിലുമായി 33 ലക്ഷം രൂപയുടെ ഓഹരി പങ്കാളിത്തമാണ് എംഎൽഎയ്ക്കുള്ളത്.

ചെയർമാൻ എന്ന നിലയിൽ ഒരു ലക്ഷം പ്രതിമാസ ശമ്പളം പറ്റിയിരുന്നു. കാസർകോട്, കണ്ണുർ ജില്ലകളിലായി 81 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 13.3 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. നിരവധി പരാതികളിൽ ഇനിയും കേസെടുക്കാനുണ്ട്. കമ്പനിയുടെ ആസ്തികളിൽ തിരിമറി നടത്തിയിട്ടുണ്ടന്നും നിക്ഷേപക തട്ടിപ്പ് വഞ്ചനാ കുറ്റമാണന്നും പ്രതി പറയും പോലെ സിവിൽ തർക്കമല്ലന്നും സർക്കാർ അറിയിച്ചു. കേസ് ബുധനാഴ്ച പരിഗണിക്കും.

തിങ്കളാഴ്ച കേസിൽ എം.സി കമറുദ്ദീനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തെളിവുകൾ ശേഖരിക്കാനുണ്ടെന്ന പൊലീസ് വാദം അംഗീകരിച്ചാണ് രണ്ട് ദിവസത്തെ എസ്‌ഐടി കസ്റ്റഡിയിൽ വിട്ടത്. കമറുദ്ദീന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. മൂന്ന് പേരിൽ നിന്നായി മുപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Fashion gold case government affidavit in high court

Next Story
Kerala Pooja Bumper BR 76 Lottery 2020: പൂജ ബംപർ ടിക്കറ്റിന് വൻ ഡിമാന്റ്, ഇതുവരെ വിറ്റത് 27.5 ലക്ഷം ടിക്കറ്റുകൾkerala lottery result Pooja Bumper 2020, Pooja Bumper 2020 price, pooja bumper 2020 results, pooja bumper 2020, pooja bumper 2020 rate, pooja bumber 2020, pooja bumper 2020 lottery draw date, pooja bumper 2020 result, pooja bumper lottery result 2020, pooja bumper 2020, pooja bumper 2020 lottery, pooja 2020, kerala pooja bumper 2020 result, kerala pooja bumper 2020, kerala lottery pooja bumper 2020, kerala lottery results pooja bumper 2020, pooja result, പൂജ ബമ്പര്‍ ലോട്ടറി, പൂജ ബമ്പര്‍ നറുക്കെടുപ്പ്, പൂജ ബമ്പര്‍ 2020, പൂജ ബമ്പര്‍ 2020 result, പൂജ ബമ്പര്‍ result, പൂജ ബംപര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express