ഇടുക്കി: കര്‍ഷക ആത്മഹത്യകള്‍ തുടര്‍ച്ചയായി നടന്ന ഇടുക്കിയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് ഉപവാസ സമരം നടത്തും. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ കട്ടപ്പന ഗാന്ധി സ്‌ക്വയറില്‍ ആണ് ഉപവാസം. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങളെയും പ്രതിപക്ഷ നേതാവ് സന്ദര്‍ശിക്കും. ഏകദിന ഉപവാസ സമരം രാവിലെ 10 ന് യുഡിഎഫ് കണ്‍വീനർ ബെന്നി ബെഹന്നാൻ ഉദ്ഘാടനം ചെയ്യും.

പ്രളയത്തിന് ശേഷം കാര്‍ഷികമേഖലയിലുണ്ടായ തകര്‍ച്ച പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെന്നും ഇതിനാലാണ് കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായതെന്നുമാണ് പ്രതിപക്ഷ ആരോപണം. മൊറട്ടോറിയം പ്രഖ്യാപിച്ചുവെങ്കിലും ഫലം കണ്ടില്ലെന്നും കുറ്റപ്പെടുത്തുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.